Skip to content

ലോകകപ്പിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു; മാത്യൂസ് തിരിച്ചെത്തി ചാന്ദിമൽ പുറത്ത്

ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. ദിമുത് കരുണരത്നെ നയിക്കുന്ന ടീമിൽ ഏഞ്ചലോ മാത്യൂസ്, ജീവൻ മെൻഡിസ് എന്നിവർ തിരിച്ചെത്തിയപ്പോൾ മുൻ ക്യാപ്റ്റൻ ദിനേശ് ചാന്ദിമലിന് ടീമിലിടം നേടാൻ സാധിച്ചില്ല. വിരമിക്കൽ വാർത്തകൾക്ക് വിരാമമിട്ട് ലസിത് മലിംഗയും ടീമിൽ ഇടം നേടി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഏഷ്യാ കപ്പിലാണ് മാത്യൂസ് ആ അവസാനമായി ശ്രീലങ്കയ്ക്ക് വേണ്ടി കളിച്ചത്.

ശ്രീലങ്കൻ ടീം ; ദിമുത് കരുണരത്നെ, അവിഷ്‌ക ഫെർണാണ്ടോ,കുശാൽ മെൻഡിസ്, കുശാൽ പെരേര, ലഹിറു തിരിമനെ, ഏഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡി സിൽവ, ജെഫ്രി വാൻഡർസായ്, തിസേര പെരേര, ഇസുറു ഉഡാന, ലസിത് മലിംഗ, സുരംഗ ലക്മൽ, നുവാൻ പ്രദീപ്‌, ജീവൻ മെൻഡിസ്, മിലിൻഡ സിറിവാർദേന

https://twitter.com/OfficialSLC/status/1118796350303473664?s=19