Skip to content

ഐ പി എല്ലിൽ സൺറൈസേഴ്‌സിന് വേണ്ടി 3000 റൺസ് പൂർത്തിയാക്കി ഡേവിഡ് വാർണർ

തകർപ്പൻ പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ഡേവിഡ് വാർണർ കാഴ്ച്ചവെച്ചത്. 25 പന്തിൽ 50 റൺസ് നേടിയ വാർണറിന്റെ മികവിലാണ് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം സൺറൈസേഴ്‌സ് നേടിയത്. 44 പന്തിൽ 61 റൺസ് നേടിയ ജോണി ബെയർസ്റ്റോയും വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. മത്സരത്തിലെ ഫിഫ്റ്റിയോടെ ഐ പി എല്ലിൽ സൺറൈസേഴ്‌സിന് വേണ്ടി 3000 റൺസ് ഡേവിഡ് വാർണർ പൂർത്തിയാക്കി. വെറും 67 ഇന്നിങ്സിൽ രണ്ട് സെഞ്ചുറിയുടെയും 31 ഫിഫ്റ്റിയും അടക്കം 3029 റൺസ് സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി വാർണർ അടിച്ചുകൂട്ടിയിട്ടുണ്ട്. സൺറൈസേഴ്‌സിന് വേണ്ടി 3000 റൺസ് നേടുന്ന ആദ്യ ബാറ്റ്‌സ്മാനും ഐ പി എല്ലിൽ ഒരു ടീമിന് വേണ്ടി 3000 റൺസ് നേടുന്ന എട്ടാമത്തെ ബാറ്റ്‌സ്മാനും കൂടിയാണ് ഡേവിഡ് വാർണർ.

ഐ പി എല്ലിൽ ഇതുവരെ 122 മത്സരത്തിൽ നിന്നും 4464 റൺസ് വാർണർ നേടിയിട്ടുണ്ട്. ഐ പി എൽ റൺ വേട്ടയിൽ വിരാട് കോഹ്ലിക്കും സുരേഷ് റെയ്‌നയ്ക്കും രോഹിത് ശർമ്മയ്ക്കും പുറകിൽ നാലാം സ്ഥാനത്താണ് വാർണർ.