Skip to content

പഞ്ചാബിനെതിരെ രാജസ്ഥാൻ റോയൽസിന് 183 റൺസിന്റെ വിജയലക്ഷ്യം

രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ കിങ്‌സ് ഇലവൻ പഞ്ചാബിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 182 റൺസ് പഞ്ചാബ് നേടി. പഞ്ചാബിന് വേണ്ടി കെ എൽ രാഹുൽ 47 പന്തിൽ 52 റൺസും ക്രിസ് ഗെയ്ൽ 22 പന്തിൽ 30 റൺസും ഡേവിഡ് മില്ലർ 27 പന്തിൽ 40 റൺസും മായങ്ക് അഗർവാൾ 12 പന്തിൽ 26 റൺസും നേടി.

അവസാന ഓവറിൽ നാല് പന്തിൽ 17 റൺസ് നേടി തകർത്തടിച്ച ക്യാപ്റ്റൻ രവിചന്ദ്രൻ അശ്വിനാണ് പഞ്ചാബ് സ്കോർ 180 കടത്തിയത്.

രാജസ്ഥാൻ റോയൽസിന് വേണ്ടി ജോഫ്രാ ആർച്ചർ നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റും ധവാൽ കുൽക്കർണി, ജയദേവ് ഉണാഡ്കട്, ഇഷ് സോധി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.