കോഹ്‌ലിക്ക് വീണ്ടും റെക്കോർഡ് 

ഒന്നൊന്നായി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയ്ക്ക് മുന്നില്‍ വഴി മാറുകയാണ്. ടെസ്റ്റ് കരിയറില്‍ 5000 റണ്‍സ് തികച്ച കോലി ഇന്ന് ഒരു റെക്കോര്‍ഡ് കൂടി സ്വന്തം പേരിലാക്കി. ഫിറോസ്ഷാ കോട്‌ലയില്‍ ശ്രീലങ്കയ്‌ക്കെതിരെ ആദ്യദിനം 156 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന കോലി, ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്.


 50 ഇന്നിംഗ്‌സുകളില്‍ 3000 റണ്‍സ് തികച്ച കോലി, ഇക്കാര്യത്തില്‍ സുനില്‍ ഗാവസ്‌ക്കറിനെയാണ്(58 ഇന്നിംഗ്‌സ്) മറികടന്നത്. 82 ഇന്നിംഗ്‌സുകളില്‍നിന്ന് 3000 തികച്ച എം എസ് ധോണിയാണ് ഈ പട്ടികയില്‍ മൂന്നാമന്‍. അതേസമയം ഏറ്റവുംവേഗം 3000 റണ്‍സ് തികച്ച ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന ലോക റെക്കോര്‍ഡ് ഇപ്പോഴും ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്റെ പേരില്‍ത്തന്നെയാണ്. വെറും 37 ഇന്നിംഗ്‌സുകളില്‍നിന്നാണ് ബ്രാ!ഡ്മാന്‍ ടെസ്റ്റ് നായകനെന്ന നിലയില്‍ 3000 തികച്ചത്. 


വിരാട് കോലിയ്ക്ക് മുന്നില്‍ ബ്രാഡ്മാനെ കൂടാതെ മൂന്നു താരങ്ങള്‍ കൂടിയുണ്ട്. മഹേല ജയവര്‍ദ്ധനെ(48 ഇന്നിംഗ്‌സ്), ഗ്രഹാം ഗൂച്ച്(49 ഇന്നിംഗ്‌സ്), സ്റ്റീവന്‍ സ്മിത്ത്(49 ഇന്നിംഗ്‌സ്). ഈ പട്ടികയില്‍ അഞ്ചാമനാണ് വിരാട് കോലി.