Skip to content

സീസണിലെ ആദ്യ വിജയത്തിന് പുറകെ വിരാട് കോഹ്ലിയ്ക്ക് തിരിച്ചടി

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ എട്ട് വിക്കറ്റിന് പുറകെ മോശം ഓവർ റേറ്റിനെ തുടർന്ന് റോയൽ ചലഞ്ചേഴ്‌സ് ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് 12 ലക്ഷം രൂപ പിഴ വിധിച്ചു. സീസണിൽ ടീമിന്റെ ഭാഗത്തുനിന്നുള്ള ആദ്യ കുറ്റമായതിനാലാണ് ശിക്ഷ പിഴയിൽ ഒതുക്കുന്നതെന്നും ഇനിയും ആവർത്തിച്ചാൽ സസ്‌പെൻഷൻ അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും പ്രസ്താവനയിലൂടെ ഐ പി എൽ ബോഡി വ്യക്തമാക്കി.

നേരത്തെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും സ്ലോ ഓവർ റേറ്റിനെ തുടർന്ന് പിഴ വിധിച്ചിരുന്നു.

മത്സരത്തിൽ 53 പന്തിൽ 67 റൺസ് നേടി മികച്ച പ്രകടനമാണ് കോഹ്ലി കാഴ്ച്ചവെച്ചത്. പുറത്താകാതെ 38 പന്തിൽ 59 റൺസ് നേടിയ ഡിവില്ലിയേഴ്‌സും 16 പന്തിൽ 28 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസും ചേർന്നാണ് ബാംഗ്ലൂരിന്റെ വിജയം ഉറപ്പാക്കിയത്.