Skip to content

പിഴ മാത്രം പോരാ ധോണിയെ ബാൻ ചെയ്യണമായിരുന്നു ; വിമർശനവുമായി വീരേന്ദർ സെവാഗ്

ഗ്രൗണ്ടിലിറങ്ങി അമ്പയർമാരുടെ ചോദ്യം ചെയ്ത ധോണിയുടെ സമീപനത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ധോണി ചെയ്തത് അംഗീകരിക്കാൻ കഴിയില്ലെന്നും ശിക്ഷ പിഴയിൽ മാത്രം ഒതുക്കിയത് ശരിയായില്ലെന്നും ഒന്നോ രണ്ടോ മത്സരങ്ങളിൽ ധോണിയെ ബാൻ ചെയ്യണമായിരുന്നുവെന്നും Cricbuzz പോസ്റ്റ് മാച്ച് ഷോയ്ക്കിടെ സെവാഗ് പറഞ്ഞു.

” ധോണി ഗ്രൗണ്ടിൽ വരേണ്ടിയിരുന്നുവെന്ന് എനിക്ക് തോന്നുന്നില്ല. ആ നോ ബോളിനെ പറ്റി രണ്ട് ബാറ്റ്‌സ്മാന്മാരും അമ്പയർമാരോട് സംസാരിക്കുന്നുണ്ടായിരുന്നു. ഇതൊരു മോശം കീഴ്‌വഴക്കമാണ് ഒരുപക്ഷേ ഇനിയും മറ്റു ക്യാപ്റ്റന്മാർ അമ്പയർമാരുടെ തീരുമാനത്തെ ചോദ്യം ചെയ്ത് മത്സരത്തിൽ അനാവശ്യമായി ഇടപെടും. അതുകൊണ്ട് തന്നെ ഒന്നോ രണ്ടോ മത്സരങ്ങളിൽ ധോണിയെ ബാൻ ചെയ്യണമായിരുന്നു. ” സെവാഗ് പറഞ്ഞു.

” അദ്ദേഹം ഇന്ത്യൻ ടീമിന് വേണ്ടിയാണ് ഇത് ചെയ്തതെങ്കിൽ ഞാൻ ഹാപ്പി ആകുമായിരുന്നു. കരിയറിന്റെ അവസാന തലത്തിലാണ് ധോണി ഒരുപക്ഷേ ഒരു വർഷത്തിന് ശേഷം വിരമിച്ചേക്കാം എന്നാൽ ഇന്ത്യൻ ടീമിന് വേണ്ടി ഇതുപോലെ ധോണി ദേഷ്യപെടുന്നത് നമ്മൾ കണ്ടിട്ടില്ല. അദ്ദേഹം ചെന്നൈയ്ക്ക് വേണ്ടി കൂടുതൽ ഇമോഷണലാണ് ” പരിഹാസരൂപേണ സെവാഗ് കൂട്ടിച്ചേർത്തു.