CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

ബട്ട്ലർ തിളങ്ങി ; ഒടുവിൽ രണ്ടാം വിജയം നേടി രാജസ്ഥാൻ

മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് നാല് വിക്കറ്റിന്റെ വിജയം. മുംബൈ ഉയർത്തിയ 188 റൺസിന്റെ വിജയലക്ഷ്യം 19.3 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ രാജസ്ഥാൻ റോയൽസ് മറികടന്നു. 43 പന്തിൽ 89 റൺസ് നേടിയ ജോസ് ബട്ട്ലറിന്റെ വെടിക്കെട്ട് ബാറ്റിങാണ് രാജസ്ഥാൻ റോയൽസിനെ വിജയത്തിലെത്തിച്ചത്. ക്യാപ്റ്റൻ രഹാനെ 21 പന്തിൽ 37 റൺസും സഞ്ജു സാംസൺ 26 പന്തിൽ 31 റൺസും നേടി. ശ്രേയസ്‌ ഗോപാൽ 7 പന്തിൽ 13 റൺസ് നേടി വീണ്ടും തിളങ്ങി.

മുംബൈയ്ക്ക് വേണ്ടി ക്രൂനാൽ പാണ്ഡ്യ മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ, നാലോവറിൽ 23 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും രാഹുൽ ചഹാർ ഒരു വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 52 പന്തിൽ 81 റൺസ് നേടിയ ഡീകോക്കിന്റെയും 32 പന്തിൽ 47 റൺസ് നേടിയ രോഹിത് ശർമ്മയുടെയും മികവിലാണ് മികച്ച സ്കോർ നേടിയത്.