Skip to content

തകർപ്പൻ ഫിഫ്റ്റിയുമായി ഡീകോക്ക് മികച്ച പിന്തുണ നൽകി രോഹിത് ശർമ്മ ; മുംബൈയ്ക്ക് മികച്ച സ്കോർ

രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 187 റൺസ് മുംബൈ നേടി. മികച്ച തുടക്കമാണ് രോഹിത് ശർമ്മയും ഡീകോക്കും ചേർന്ന് മുംബൈയ്ക്ക് നൽകിയത്. ഇരുവരും ഓപണിങ് കൂട്ടുകെട്ടിൽ 96 റൺസ് കൂട്ടിച്ചേർത്തു. രോഹിത് ശർമ്മ 32 പന്തിൽ 47 റൺസ് നേടി പുറത്തായപ്പോൾ ഡീകോക്ക് 52 പന്തിൽ 81 റൺസ് നേടി. ആറ് ഫോറും നാല് സിക്സും ഡീകോക്കിന്റെ ബാറ്റിൽ നിന്നും പിറന്നു. 11 പന്തിൽ പുറത്താകാതെ 28 റൺസ് നേടിയ ഹർദിക് പാണ്ഡ്യ തകർത്തടിച്ചതോടെ മുംബൈ സ്കോർ 180 കടന്നു.

രാജസ്ഥാൻ റോയൽസിന് വേണ്ടി ജോഫ്രാ ആർച്ചർ നാലോവറിൽ 39 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ധവാൽ കുൽക്കർണി, ജയദേവ് ഉണാഡ്കട് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.