Skip to content

200 ടി20 മത്സരങ്ങൾ കളിക്കുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി മുൻ ഐ പി എൽ ചാമ്പ്യന്മാർ കൂടിയായ മുംബൈ ഇന്ത്യൻസ്. മത്സരത്തോടെ ലോകത്തിൽ 200 ടി20 മത്സരങ്ങൾ കളിക്കുന്ന ആദ്യ ടീമായി മുംബൈ മാറി. 199 മത്സരങ്ങൾ കളിച്ച ഇംഗ്ലീഷ് ക്ലബ്ബായ സോമർസെറ്റിനെയാണ് രോഹിത് ശർമ്മയും കൂട്ടരും മറികടന്നത്. മുംബൈയ്ക്ക് പുറമെ റോയൽ ചലഞ്ചേഴ്‌സ് ബംഗ്ലൂരും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമാണ് ഏറ്റവും കൂടുതൽ ടി20 മത്സരങ്ങൾ കളിച്ച ടീമുകളുടെ ലിസ്റ്റിൽ ആദ്യ അഞ്ചിലുള്ള ഐ പി എൽ ഫ്രാഞ്ചൈസികൾ.

മുംബൈ ഇന്ത്യൻസിനും സോമർസെറ്റിനും 194 മത്സരങ്ങൾ കളിച്ച ഹാംപ്ഷെയറിനും പുറകിൽ നാലാം സ്ഥാനത്താണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ഇതുവരെ 188 മത്സരങ്ങൾ ബാംഗ്ലൂർ കളിച്ചിട്ടുണ്ട്. മറുഭാഗത്ത് 187 മത്സരങ്ങൾ കളിച്ച കൊൽക്കത്ത സസ്സെക്സിനൊപ്പം അഞ്ചാം സ്ഥാനത്താണ്.