Skip to content

ഓസ്ട്രേലിയൻ താരത്തിന് പകരക്കാരനായി ഡെയ്ൽ സ്റ്റെയ്ൻ ആർ സി ബിയിൽ

ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ നഥാൻ കോൾട്ടർ നൈലിന് പകരക്കാരനായി സൗത്താഫ്രിക്കൻ ഇതിഹാസം ഡെയ്ൽ സ്റ്റെയ്നെ സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. കഴിഞ്ഞ രണ്ട് താരലേലത്തിലും ഡെയ്ൽ സ്റ്റെയ്ന് അവശ്യക്കാരുണ്ടായിരുന്നില്ല. 2016 ൽ ഗുജറാത്ത് ലയൺസിന് വേണ്ടിയാണ് ഡെയ്ൽ സ്റ്റെയ്ൻ അവസാനമായി ഐ പി എല്ലിൽ കളിച്ചത്. ഇതാദ്യമായല്ല ഡെയ്ൽ സ്റ്റെയ്ൻ ബാംഗ്ലൂരിനൊപ്പം ചേരുന്നത്. 2008 മുതൽ 2010 വരെ ബാംഗ്ലൂരിന് വേണ്ടി കളിച്ച സ്റ്റെയ്ൻ 27 വിക്കറ്റുകളും നേടിയിട്ടുണ്ട്.

നിലവിൽ സീസണിൽ കളിച്ച ആറ് മത്സരങ്ങളിലും പരാജയപെട്ട റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ്. ഇനിയുള്ള മത്സരങ്ങളിൽ ജയിക്കാൻ സാധിച്ചാൽ മാത്രമേ പ്ലേയോഫ്‌ പ്രതീക്ഷകൾ നിലനിർത്താൻ ബാംഗ്ലൂരിന് സാധിക്കൂ.

മറുഭാഗത്ത് നഥാൻ കോർട്ടർ നൈലിന്റെ അഭാവം ബാംഗ്ലൂരിന് വീണ്ടും തിരിച്ചടിയാകും കഴിഞ്ഞ സീസണിലും പരിക്ക് മൂലം കോൾട്ടർ നൈലിന് സാധിച്ചിരുന്നില്ല. എന്നാൽ ഏപ്രിൽ 16 ന് ശേഷം മാത്രമേ സ്റ്റെയ്ൻ ടീമിനൊപ്പം ചേരൂ. അതുകൊണ്ട് തന്നെ അടുത്ത രണ്ട് മത്സരങ്ങളിലും സ്റ്റെയ്ൻ ഉണ്ടാകില്ല.