CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News

മുംബൈ ഇന്ത്യൻസ് ആരാധകർക്ക് സന്തോഷവാർത്ത രോഹിത് ശർമ്മ തിരിച്ചെത്തും

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിന് മുൻപേ മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് സന്തോഷവാർത്ത. പരിക്ക് മൂലം കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ കളിക്കാൻ സാധിക്കാതിരുന്ന രോഹിത് ശർമ്മ നാളെ നടക്കുന്ന മത്സരത്തിൽ കളിച്ചേക്കും. പരിക്ക് മാറി നെറ്റ്സിൽ രോഹിത് ശർമ്മ പരിശീലനം നടത്തിയിരുന്നു . മുംബൈ മെന്റർ കൂടിയായ സഹീർ ഖാനാണ് ഇക്കാര്യം മാധ്യമപ്രവർത്തകരുമായി പങ്കുവെച്ചത് . രോഹിത് ശർമ്മയുടെ പരിക്ക് ഭേദമായെന്നും സെലക്ഷന് ലഭ്യമാണെന്നും രോഹിത് ശർമ്മയിൽ കാണുന്ന ആത്മവിശ്വാസം ടീമിന് ആശ്വാസം പകരുന്നുവെന്നും സഹീർ ഖാൻ പറഞ്ഞു.

ആറിൽ നാല് മത്സരങ്ങളും വിജയിച്ച മുംബൈ ഇന്ത്യൻസ് പോയിന്റ് ടേബിളിൽ നിലവിൽ ചെന്നൈയ്ക്കും കൊൽക്കത്തയ്ക്കും പുറകിൽ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളും വിജയിക്കാൻ മുംബൈയ്ക്ക് സാധിച്ചു.

Loading...
Loading...