Skip to content

തകർന്നടിഞ്ഞ് കൊൽക്കത്ത രക്ഷകനായി വീണ്ടും റസ്സൽ ; ചെന്നൈയ്ക്ക് 109 റൺസിന്റെ വിജയലക്ഷ്യം

ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് ബാറ്റിങ് തകർച്ച. നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റിൽ 108 റൺസ് നേടാനെ കൊൽക്കത്തയ്ക്ക് സാധിച്ചുള്ളൂ. 44 പന്തിൽ പുറത്താകാതെ 50 റൺസ് നേടിയ ആന്ദ്രേ റസ്സലാണ് ഒരു ഘട്ടത്തിൽ 76/9 എന്ന വൻ നാണക്കേടിൽ നിന്നും കൊൽക്കത്തയെ രക്ഷിച്ചത്.

നാലോവറിൽ 20 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപക് ചഹാറാണ് കൊൽക്കത്തയെ തകർത്തത്. ഹർഭജൻ സിങ്, ഇമ്രാൻ താഹിർ എന്നിവർ രണ്ട് വിക്കറ്റ് വീതവും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി.

അവസാന ഓവറിൽ 15 റൺസ് നേടി ആന്ദ്രേ റസ്സലാണ് കൊൽക്കത്തയുടെ സ്കോർ 100 കടത്തിയത്. മത്സരത്തിൽ വിജയിച്ചാൽ കൊൽക്കത്തയെ മറികടന്ന് ചെന്നൈയ്ക്ക് ഒന്നാം സ്ഥാനത്തെത്താം.