Skip to content

ഐ പി എല്ലിൽ അപൂർവ്വനേട്ടം സ്വന്തമാക്കി ഡേവിഡ് വാർണർ

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ നേടിയ ഫിഫ്റ്റിയോടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ അപൂർവ്വ നേട്ടം സ്വന്തമാക്കി ഡേവിഡ് വാർണർ. കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ വാർണർ നേടുന്ന ഒമ്പതാമത്തെ ഫിഫ്റ്റിയാണിത്. ഇതോടെ ഐ പി എൽ ചരിത്രത്തിൽ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടുന്ന ബാറ്റ്‌സ്മാനായി ഡേവിഡ് വാർണർ മാറി. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ എട്ട് ഫിഫ്റ്റി നേടിയ വാർണർ തന്നെയാണ് ഈ റെക്കോർഡിൽ രണ്ടാം സ്ഥാനത്തുള്ളത്. പഞ്ചാബിനെതിരെ തന്നെ എട്ട് ഫിഫ്റ്റി നേടിയ ക്രിസ് ഗെയ്ലും ഡൽഹിക്കെതിരെ എട്ട് ഫിഫ്റ്റി നേടിയ വിരാട് കോഹ്ലിയും വാർണറിനൊപ്പം രണ്ടാം സ്ഥാനത്തുണ്ട്.

പഞ്ചാബിനെതിരെ വാർണർ നേടുന്ന തുടർച്ചയായ ഏഴാമത്തെ ഫിഫ്റ്റി കൂടിയാണിത്. ഇത് രണ്ടാം തവണയാണ് ഒരു ടീമിനെതിരെ വാർണർ തുടർച്ചയായി ഏഴ് ഫിഫ്റ്റി നേടുന്നത്. ഇതിനുമുൻപ് 2014 മുതൽ 2017 വരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയാണ് വാർണർ തുടർച്ചയായി ഏഴ് ഫിഫ്റ്റി നേടിയത്. ഐ പി എല്ലിൽ മറ്റൊരു താരത്തിനും തുടർച്ചയായി ഒരു ടീമിനെതിരെ അഞ്ച് ഫിഫ്റ്റി പോലും നേടാൻ സാധിച്ചിട്ടില്ല.