Skip to content

തകർപ്പൻ ഫിഫ്റ്റിയുമായി കെ എൽ രാഹുൽ പഞ്ചാബിന് ആറ് വിക്കറ്റിന്റെ വിജയം

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം. സൺറൈസേഴ്‌സ് ഉയർത്തിയ 151 റൺസിന്റെ വിജയലക്ഷ്യം 19.5 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ പഞ്ചാബ് മറികടന്നു. 53 പന്തിൽ 71 റൺസ് നേടി പുറത്താകാതെ നിന്ന കെ എൽ രാഹുലാണ് പഞ്ചാബിന്റെ വിജയം ഉറപ്പാക്കിയത്. 43 പന്തിൽ 55 റൺസ് നേടിയ മായങ്ക് അഗർവാൾ മികച്ച പിന്തുണ നൽകി. സീസണിലെ പഞ്ചാബിന്റെ നാലാം വിജയമാണിത്.

സൺറൈസേഴ്‌സിന് വേണ്ടി സന്ദീപ്‌ ശർമ്മ രണ്ട് വിക്കറ്റും റാഷിദ് ഖാൻ, സിദ്ധാർത്ഥ് കൗൾ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സിനെ 62 പന്തിൽ 70 റൺസ് നേടിയ ഡേവിഡ് വാർണറാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്.