Skip to content

സൺറൈസേഴ്‌സിനെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് 151 റൺസിന്റെ വിജയലക്ഷ്യം

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്‌സ് ഹൈദരാബാദ് പൊരുതാവുന്ന സ്കോറിൽ. ഡേവിഡ് വാർണറുടെ ഫിഫ്റ്റി മികവിൽ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 150 റൺസ് നേടി. ഡേവിഡ് വാർണർ 62 പന്തിൽ 70 റൺസ് നേടി പുറത്താകാതെ നിന്നു. ഐ പി എല്ലിലെ വാർണറുടെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയാണിത്. മൊഹമ്മദ് നബി 7 പന്തിൽ 12 ഉം മനീഷ് പാണ്ഡെ 15 പന്തിൽ 19 ഉം ദീപക് ഹൂഡ മൂന്ന് പന്തിൽ 14 ഉം റൺസ് നേടി.

പഞ്ചാബിന് വേണ്ടി മുജീബ് റഹ്‌മാൻ, മൊഹമ്മദ് ഷാമി, രവിചന്ദ്രൻ അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

കഴിഞ്ഞ മത്സരങ്ങളിൽ കിങ്‌സ് ഇലവൻ പഞ്ചാബ് ചെന്നൈയോടും സൺറൈസേഴ്‌സ് ഹൈദരാബാദ് മുംബൈ ഇന്ത്യൻസിനോടും പരാജയപെട്ടിരുന്നു.