Skip to content

തകർപ്പൻ ഫിഫ്റ്റിയുമായി ക്രിസ് ലിൻ ; കൊൽക്കത്തയ്ക്ക് അനായാസ വിജയം

രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് എട്ട് വിക്കറ്റിന്റെ അനായാസ വിജയം. രാജസ്ഥാൻ ഉയർത്തിയ 140 റൺസിന്റെ വിജയലക്ഷ്യം 13.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ കൊൽക്കത്ത മറികടന്നു. 25 പന്തിൽ 47 റൺസ് നേടിയ സുനിൽ നരെയ്നും 32 പന്തിൽ 50 റൺസ് നേടിയ ക്രിസ് ലിന്നും ചേർന്നാണ് കൊൽക്കത്തയ്ക്ക് അനായാസ വിജയം നേടികൊടുത്തത്. ഉത്തപ്പ 16 പന്തിൽ പുറത്താകാതെ 26 റൺസ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസിനെ 59 പന്തിൽ പുറത്താകാതെ 73 റൺസ് നേടിയ സ്റ്റീവ് സ്മിത്തും 34 പന്തിൽ 37 റൺസ് നേടിയ ബെൻ സ്റ്റോക്‌സും ചേർന്നാണ് 139/3 എന്ന സ്കോറിൽ എത്തിച്ചത്. നാലോവറിൽ 25 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹാരി ഗുർനിയാണ് പ്ലേയർ ഓഫ് ദി മാച്ച്.