Skip to content

ഫിഫ്റ്റിയുമായി സ്മിത്ത് ; കൊൽക്കത്തയ്ക്ക് 140 റൺസിന്റെ വിജയലക്ഷ്യം

രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 140 റൺസിന്റെ വിജയലക്ഷ്യം. ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ റോയൽസിന് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 139 റൺസ് നേടാനെ സാധിച്ചുള്ളൂ. നാലോവറിൽ 25 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരൻ ഹാരി ഗുർനിയും നാലോവറിൽ 19 റൺസ് മാത്രം വഴങ്ങിയ പിയുഷ് ചൗളയും നാലോവറിൽ 22 റൺസ് മാത്രം വഴങ്ങിയ സുനിൽ നരെയ്നും ചേർന്നാണ് രാജസ്ഥാനെ കുറഞ്ഞ സ്കോറിൽ ഒതുക്കിയത് .

രാജസ്ഥാന് വേണ്ടി സ്റ്റീവ് സ്മിത്ത് 59 പന്തിൽ 73 റൺസ് നേടി പുറത്താകാതെ നിന്നു . ജോസ് ബട്ട്ലർ 34 പന്തിൽ 37 റൺസ് നേടി പുറത്തായി.