Skip to content

റസ്സലിനെതിരെ രാജസ്ഥാൻ റോയൽസ് ഇറങ്ങുന്നത് വ്യക്തമായ പദ്ധതികളോടെ ; കൃഷ്ണപ്പ ഗൗതം

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ആന്ദ്രേ റസ്സലിനെയൊതുക്കാൻ വ്യക്തമായ പദ്ധതികളോടെയാണ് തങ്ങൾ ഇറങ്ങുന്നതെന്ന് രാജസ്ഥാൻ റോയൽസ് ഓൾറൗണ്ടർ കൃഷ്ണപ്പ ഗൗതം. ഈ സീസണിൽ റസ്സലിന്റെ തകർപ്പൻ പ്രകടനമാണ് കൊൽക്കത്തയുടെ വിജയങ്ങൾക്ക് പിന്നിൽ നിർണായകമായത് . കൈവിട്ടുപോയെന്നു കരുതിയ മത്സരങ്ങളിൽ പോലും റസ്സലിന്റെ മികവിൽ അവിശ്വസനീയമാംവിധം കൊൽക്കത്ത വിജയം നേടി. അതുകൊണ്ട് തന്നെ റസ്സലിനെ ഒതുക്കുകയെന്നത് തന്നെയാണ് രാജസ്ഥാൻ റോയൽസിന്റെ ആദ്യ ലക്ഷ്യം.

” റസ്സൽ തകർപ്പൻ ഫോമിലാണ്. ധാരാളം സിക്സുകൾ പറത്തിയും റൺസ് നേടിയും ടീമിന് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നത്. ഞങ്ങൾക്ക് വ്യക്തമായ പദ്ധതികൾ റസ്സലിനെതിരെയുണ്ട് അതെല്ലാം വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ” കൃഷ്ണപ്പ ഗൗതം പറഞ്ഞു.

കഴിഞ്ഞ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും റസ്സലിനെ പുറത്താക്കാൻ രാജസ്ഥാൻ റോയൽസിന് സാധിച്ചിട്ടില്ല. ഏറ്റുമുട്ടിയ അവസാന മത്സരത്തിൽ രാജസ്ഥാനെതിരെ 25 പന്തിൽ 49 റൺസ് റസ്സൽ നേടിയിരുന്നു.