ഹിറ്റ് വിക്കറ്റിൽ ചരിത്രം സൃഷ്ടിച്ച് വിൻഡീസ് താരം 

ന്യൂസിലാൻഡിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിൽ ഹിറ്റ് വിക്കറ്റ് ആയി സുനിൽ അമ്പരിസ് സൃഷ്ടിച്ചത് പുതിയ ക്രിക്കറ്റ് ചരിത്രം. അരങ്ങേറ്റ മത്സരത്തിൽ ആദ്യ പന്തിൽ തന്നെ ഹിറ്റ് വിക്കറ്റിലൂടെ പുറത്തായ താരമായി സുനിൽ അമ്പരിസ് 

വെസ്റ്റ് ഇൻഡീസ് ലെജൻഡ് ജോയൽ ഗാര്നെരിൽ നിന്നും ടെസ്റ്റ് ക്യാപ് വാങ്ങിയ താരം പരിശീലന മത്സരത്തിൽ നേടിയ സെഞ്ചുറി മികവിലാണ് വിൻഡീസ് ടീമിലിടം പിടിച്ചത്. ടോസ് നേടി കിവി ക്യാപ്റ്റൻ വിൻഡീസ് ടീമിനെ ബാറ്റിങിനയക്കുകയായിരുന്നു. ആദ്യ വിക്കറ്റിൽ 59 റൺസിന്റെ പാർട്ണർഷിപ് വാഗ്നർ തകർത്ത് മൂന്ന് വിക്കറ്റ് കൂടി നേടി കഴിഞ്ഞപ്പോഴാണ് അമ്പരിസ് ക്രീസിലെത്തുന്നത് 

വാഗ്നറുടെ ആദ്യ പന്ത് ബാക്ക് ഫുട്ടിൽ ഫൈൻ ലീഗിലേക്ക് സിംഗിൾ ഇടാനുള്ള ശ്രമത്തിലാണ് താരത്തിന്റെ സ്റ്റമ്പിൽ കാലു തട്ടുന്നത് ഇതിനു മുൻപ് 62 പേർ അരങ്ങേറ്റ മത്സരത്തിൽ ഗോൾഡൻ ഡക്ക് ആയിട്ടുണ്ട് പക്ഷെ ഒരാൾ പോലും ഹിറ്റ് വിക്കറ്റ് ആയിട്ടില്ല. വിൻഡീസ് ആദ്യ ഇന്നിംഗ്സ് 134 റൺസിന്‌ ഓൾ ഔട്ട് ആയി