Skip to content

ധോണിയുമായി താരതമ്യം ചെയ്ത് അവനെ സമ്മർദ്ദത്തിലാക്കരുത് ; കപിൽ ദേവ്

എം എസ് ധോണിയുമായി താരതമ്യം ചെയ്ത് റിഷാബ് പന്തിനെ സമ്മർദ്ദത്തിലാക്കരുതെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ്.

” ഒരിക്കലും മറ്റൊരരാളുമായി മഹേന്ദ്ര സിങ് ധോണിയുമായി താരതമ്യം ചെയ്യാൻ നിങ്ങൾക്ക് കഴിയില്ല. ധോണിയ്ക്ക് പകരമാകാനും ആർക്കും സാധിക്കില്ല. അതുകൊണ്ട് തന്നെ ധോണിയുമായി താരതമ്യം ചെയ്ത് റിഷാബ് പന്തിനെ സമ്മർദ്ദത്തിലാക്കരുത് . അവന്റെ സമയം തീർച്ചയായും വന്നെത്തും . ” 1983 ലോകക്കപ്പ് ജേതാവ് കൂടിയായ കപിൽ ദേവ് പറഞ്ഞു.

ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരുടെ ജോലിഭാരത്തെ പറ്റിയും കപിൽ ദേവ് മനസ്സ് തുറന്നു. ജോലിഭാരം എന്നത് എല്ലാവർക്കും ഉണ്ടെന്നും കഠിനാമായി ജോലി ചെയ്യാൻ പോലും തയ്യാറല്ലേയെന്നും കപിൽ ദേവ് ആരാഞ്ഞു. ലോകകപ്പിൽ പോരായ്മകളെക്കാൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് തങ്ങളുടെ ശക്തിയിലാണെന്നും ഷോപ്പിൽ പോയി മധുരം വാങ്ങുന്നത് പോലെ ലോകകപ്പ് വാങ്ങാൻ സാധിക്കില്ലെന്നും അതൊരു മിഷനാണെന്നും കപിൽ ദേവ് കൂട്ടിച്ചേർത്തു.