Skip to content

ഒടുവിൽ ബാംഗ്ലൂരും  ആ നാണക്കേടിന്റെ റെക്കോർഡ് പട്ടികയിൽ

ഇന്നലെ നടന്ന രാജസ്ഥാനെതിരായ മത്സരത്തിൽ 7 വിക്കറ്റിന്റെ ദയനീയ പരാജയമാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഏറ്റുവാങ്ങിയത് . നായകൻ വിരാട് കോഹ്‌ലിയും , സൂപ്പർ താരം ഡിവില്ലേഴ്‌സും ബാറ്റിങ്ങിൽ പരാജയപ്പെട്ടപ്പോൾ കീപ്പർ പാർഥിവ് പട്ടേലാണ് ടീമിന് രക്ഷകനായെത്തിയത് .

എന്നാൽ ബാംഗ്ലൂർ ഉയർത്തിയ 159 വിജയ ലക്ഷ്യം രാജസ്ഥാൻ ഒരു പന്ത് ബാക്കി നിൽക്കെ 3 വിക്കറ്റ് നഷ്ട്ടത്തിൽ മറികടന്നു . തോൽവിയോടെ സീസണിലെ ബാംഗ്ലൂരിന്റ തുടർച്ചയായ നാലാം പരാജയമാണിത് . ഇതോടെ ഒരു സീസണിന്റെ തുടക്കത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങൾ പരാജയപ്പെടുന്ന ടീമുകളുടെ പട്ടികയിൽ മൂന്നാമതായി ബാംഗ്ലൂരും ഇടം പിടിച്ചു .

6 തോൽവികളുമായി ഡൽഹിയാണ് ഇതിൽ മുന്നിലുള്ളത് . 2013 ലായിരുന്നു ഡൽഹിയുടെ തുടർച്ചയായ ആറ് തോൽവികൾ . 5 തോൽവികളുമായി മുംബൈ ഇന്ത്യൻസും , ഡെക്കാനും പട്ടികയിൽ രണ്ടാമതുണ്ട് .