Skip to content

സെഞ്ചുറിയുമായി ഡേവിഡ് വാർണറും ബെയർസ്റ്റോയും ; സൺറൈസേഴ്‌സിന് മികച്ച സ്കോർ

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്‌സ് ഹൈദരാബാദിന് കൂറ്റൻ സ്കോർ . നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ 231 റൺസ് നേടി. സെഞ്ചുറി നേടിയ ഡേവിഡ് വാർണറുടെയും ജോണി ബെയർസ്റ്റോയുടെയും തകർപ്പൻ പ്രകടനനാണ് സൺറൈസേഴ്‌സിന് വമ്പൻ സ്കോർ സമ്മാനിച്ചത്. 52 പന്തിൽ നിന്നാണ് ബെയർസ്റ്റോ സെഞ്ചുറി നേടിയതെങ്കിൽ 55 പന്തിൽ നിന്നായിരുന്നു വാർണറിന്റെ സെഞ്ചുറി. ഇരുവരും ഓപ്പണിങ് കൂട്ടുകെട്ടിൽ 185 റൺസ് കൂട്ടിച്ചേർത്തു. ബെയർസ്റ്റോ 56 പന്തിൽ 114 റൺസ് നേടി പുറത്തായപ്പോൾ വാർണർ 55 പന്തിൽ പുറത്താകാതെ 100 റൺസ് നേടി. അഞ്ച് സിക്സും അഞ്ച് ഫോറും വാർണർ നേടിയപ്പോൾ ബെയർസ്റ്റോ 12 ഫോറും ഏഴ് സിക്സും നേടി.

ഡേവിഡ് വാർണറിന്റെ നാലാം ഐ പി എൽ സെഞ്ചുറിയാണിത്. സെഞ്ചുറിയോടെ ആന്ദ്രേ റസ്സലിൽ നിന്നും ഓറഞ്ച് ക്യാപ് വാർണർ തിരിച്ചെടുത്തു.