Skip to content

അരങ്ങേറ്റ സീസണിൽ തകർപ്പൻ സെഞ്ചുറിയുമായി ജോണി ബെയർസ്റ്റോ

തന്റെ ഐ പി എൽ അരങ്ങേറ്റ സീസണിലെ മൂന്നാം മത്സരത്തിൽ തന്നെ സെഞ്ചുറിയുമായി സൺറൈസേഴ്‌സ് ഓപണിങ് ബാറ്റ്‌സ്മാൻ ജോണി ബെയർസ്റ്റോ. 52 പന്തിൽ നിന്നും സെഞ്ചുറി നേടിയ ബെയർസ്റ്റോ മത്സരത്തിൽ 56 പന്തിൽ 114 റൺസ് നേടിയാണ് മടങ്ങിയത്. 12 ഫോറും ഏഴ് സിക്സും ബെയർസ്റ്റോയുടെ ബാറ്റിൽ നിന്നും പിറന്നു. ഐ പി എല്ലിൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം ഇംഗ്ലീഷ് ബാറ്റ്‌സ്മാനാണ് ബെയർസ്റ്റോ . 2012 ൽ ഡൽഹിയ്ക്ക് വേണ്ടി കെവിൻ പീറ്റേഴ്‌സണും, 2017 ൽ പൂനെയ്ക്ക് വേണ്ടി ബെൻ സ്റ്റോക്‌സുമാണ് ഇതിനുമുൻപ് സെഞ്ചുറി നേടിയ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാർ.

സീസണിലെ രണ്ടാം സെഞ്ചുറിയാണിത് . സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ബാറ്റ്‌സ്മാൻ സഞ്ജു സാംസനാണ് സീസണിലെ ആദ്യ സെഞ്ചുറി നേടിയത്.