Skip to content

അവിശ്വസനീയ പ്രകടനവുമായി റബാഡ സൂപ്പറോവറിൽ ഡൽഹിയ്ക്ക് തകർപ്പൻ വിജയം

കഗിസോ റബാഡയുടെ അവിശ്വസനീയ ബൗളിങ് മികവിൽ സൂപ്പറോവറിൽ കൊൽക്കത്തയ്ക്കെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ വിജയം . സൂപ്പറോവറിൽ വിജയിക്കാൻ 11 റൺസ് വേണമെന്നിരിക്കെ റബാഡയ്ക്കെതിരെ ഏഴ് റൺ നേടാനെ കൊൽക്കത്തയ്ക്ക് സാധിച്ചുള്ളൂ. ആദ്യ പന്തിൽ റസ്സൽ ഫോർ നേടിയെങ്കിലും മൂന്നാം പന്തിൽ റസ്സലിന്റെ കുറ്റി പിഴുതെറിഞ്ഞ് റബാഡ ഞെട്ടിക്കുകയായിരുന്നു.

നേരത്തെ 55 പന്തിൽ 99 റൺസ് നേടിയ പൃഥ്വി ഷാ,32 പന്തിൽ 43 റൺസ് നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ എന്നിവരുടെ മികവിലാണ് നിശ്ചിത 20 ഓവറിൽ 185 റൺസ് ഡൽഹി നേടിയത്. അവസാന ഓവറിൽ ആറ് റൺസ് മാത്രം വേണമെന്നിരിക്കെ അഞ്ച് റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടിയ കുൽദീപ് യാദവാണ് മത്സരം സൂപ്പറോവറിലേക്ക് എത്തിച്ചത്.

പൃഥ്വി ഷായാണ് മാൻ ഓഫ് ദി മാച്ച്. വിജയത്തോടെ ഡൽഹി ചെന്നൈയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി.