Skip to content

വീണ്ടും റസ്സൽ വെടിക്കെട്ട് ഫിഫ്റ്റിയുമായി ക്യാപ്റ്റൻ ; തകർപ്പൻ തിരിച്ചുവരവുമായി കൊൽക്കത്ത

ഡൽഹി ക്യാപിറ്റൽസിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് മികച്ച സ്കോർ . നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 185 റൺസ് കൊൽക്കത്ത നേടി. ഒരു ഘട്ടത്തിൽ 61 ന് അഞ്ച് എന്ന നിലയിൽ തകർന്ന ശേഷമായിരുന്നു കൊൽക്കത്തയുടെ തകർപ്പൻ തിരിച്ചുവരവ്. 28 പന്തിൽ 62 റൺസ് നേടിയ ആന്ദ്രേ റസ്സലും 36 പന്തിൽ 50 റൺസ് നേടിയ ദിനേശ് കാർത്തിക്കും ചേർന്നാണ് കൊൽക്കത്തയെ തിരിച്ചെത്തിച്ചത് . ഇരുവരും ആറാം വിക്കറ്റിൽ 95 റൺസ് കൂട്ടിച്ചേർത്തു. ഫിഫ്റ്റിയോടെ ഓറഞ്ച് ക്യാപ്പും റസ്സൽ സ്വന്തമാക്കി.

ഡൽഹിയ്ക്ക് വേണ്ടി ഹർഷാൽ പട്ടേൽ രണ്ടും റബാഡ, സന്ദീപ് ലാമിഷനെ, ക്രിസ് മോറിസ്, അമിത് മിശ്ര എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.