Skip to content

ഡേവിഡ് വാർണർ വെടിക്കെട്ട് ; റാഷിദ് ഖാന്റെ തകപ്പൻ ഫിനിഷിങ്, രാജസ്ഥാനെ തകർത്ത് സൺറൈസേഴ്‌സ്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ എട്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്‌സിന് അഞ്ച് വിക്കറ്റിന്റെ തകർപ്പൻ വിജയം. രാജസ്ഥാൻ ഉയർത്തിയ 199 റൺസിന്റെ വിജയലക്ഷ്യം 19 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ സൺറൈസേഴ്‌സ് മറികടന്നു.

തകർപ്പൻ തുടക്കമാണ് ഡേവിഡ് വാർണറും ജോണി ബെയർസ്റ്റോയും ചേർന്ന് സൺറൈസേഴ്‌സിന് നൽകിയത്. ഇരുവരും ഓപ്പണിങ് കൂട്ടുകെട്ടിൽ 110 റൺസ് കൂട്ടിച്ചേർത്തു. ബെയർസ്റ്റോ 28 പന്തിൽ 45 റൺസ് നേടി പുറത്തായപ്പോൾ ഡേവിഡ് വാർണർ 37 പന്തിൽ 69 റൺസ് നേടി. വിജയ് ശങ്കർ 15 പന്തിൽ 35 ഉം കെയ്ൻ വില്യംസൺ 10 പന്തിൽ 14 ഉം റൺസ് നേടി പുറത്തായി. മനീഷ് പാണ്ഡെ വെറും ഒരു റൺ മാത്രം നേടി പുറത്തായപ്പോൾ പുറത്താകാതെ 12  പന്തിൽ 16 റൺസ് നേടിയ യൂസഫ് പത്താനും 8 പന്തിൽ 15 റൺസ് നേടിയ റാഷിദ് ഖാനും ചേർന്ന് സൺറൈസേഴ്‌സിനെ വിജയത്തിലെത്തിച്ചു.