Skip to content

സഞ്ജു നിലവിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ലോകകപ്പിൽ നാലാമനായി വേണ്ടത് അവൻ ; ഗൗതം ഗംഭീർ

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നാലാം നമ്പർ ബാറ്റ്സ്മാനായി സഞ്ജു സാംസണെ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ . സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ സഞ്ജു തകർപ്പൻ സെഞ്ചുറി നേടിയതിന് പുറകെയാണ് ഗൗതം ഗംഭീർ തന്റെ അഭിപ്രായം ട്വിറ്ററിലൂടെ അറിയിച്ചത് .

” സഞ്ജു നിലവിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് എന്നെ സംബന്ധിച്ച് ലോകകപ്പിൽ നാലാം നമ്പർ ബാറ്റ്സ്മാനായി വേണ്ടത് സഞ്ജുവാണ് ” ട്വിറ്ററിൽ ഗൗതം ഗംഭീർ കുറിച്ചു.

53 പന്തിൽ നിന്നാണ് സഞ്ജു മത്സരത്തിൽ സെഞ്ചുറി നേടിയത്. മത്സരത്തിൽ 55 പന്തിൽ നിന്നും 102 റൺസ് നേടി പുറത്താകാതെ നിന്ന സഞ്ജു 10 ഫോറും നാല് സിക്സും അടിച്ചുകൂട്ടി. ഐ പി എല്ലിലെ സഞ്ജുവിന്റെ രണ്ടാം സെഞ്ചുറി കൂടിയാണിത് .