Skip to content

തകർപ്പൻ സെഞ്ചുറിയുമായി സഞ്ജു ; രാജസ്ഥാൻ റോയൽസിന് മികച്ച സ്കോർ

സഞ്ജു സാംസന്റെ തകർപ്പൻ സെഞ്ചുറി മികവിൽ സൺറൈസേഴ്‌സിനെതിരെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്കോർ. നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ 198 റൺസ് രാജസ്ഥാൻ നേടി. തുടക്കത്തിൽ തന്നെ ജോസ് ബട്ട്ലറെ നഷ്ട്ടപെട്ടെങ്കിലും ക്യാപ്റ്റൻ രഹാനെയ്ക്കൊപ്പം ചേർന്ന് സഞ്ജു രാജസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും 119 റൺസ് കൂട്ടിച്ചേർത്തു. രഹാനെ 49 പന്തിൽ 70 റൺസ് നേടി പുറത്തായപ്പോൾ സഞ്ജു സാംസൺ 55 പന്തിൽ 102 റൺസ് നേടി പുറത്താകാതെ നിന്നു. ഒമ്പത് പന്തിൽ 16 റൺസ് നേടിയ ബെൻ സ്റ്റോക്‌സ് മികച്ച പിന്തുണ നൽകി.

നാലോവറിൽ 24 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടിയ റാഷിദ് ഖാൻ മാത്രമേ സൺറൈസേഴ്‌സിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ച വെച്ചുള്ളൂ. ഭുവനേശ്വർ കുമാർ നാലോവറിൽ 55 റൺസ് വഴങ്ങികൂട്ടി.