Skip to content

നോ ബോൾ വിവാദം ; അമ്പയർമാർക്കെതിരെ രൂക്ഷവിമർശനവുമായി ബിസിസിഐ

നിരവധി വിമർശനങ്ങളാണ് മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരശേഷം അമ്പയർമാർ ഏറ്റുവാങ്ങിയത്. അവസാന പന്തിൽ ഏഴ് റൺ വേണമെന്നിരിക്കെ ലസിത് മലിംഗയെറിഞ്ഞ നോ ബോൾ അമ്പയർ വിധിക്കാതിരിക്കുകയും മത്സരത്തിൽ ആറ്‌ റണ്ണിന് ബാംഗ്ലൂർ പരാജയപെടുകയും ചെയ്തു.

ഇപ്പോൾ അമ്പയർ എസ് രവിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിസിസിഐയും . പന്തെറിയുന്ന സമയത്ത്‌ അമ്പയർ ബൗളറുടെ കാലുകളിൽ ശ്രദ്ധിച്ചില്ലെന്നും മലിംഗ ക്രീസിൽ കാലുകുത്തിയപ്പോൾ അമ്പയറുടെ ശ്രദ്ധ മുഴുവൻ ബാറ്റ്സ്മാനിൽ ആയിരുന്നുവെന്നും പ്രമുഖ ബിസിസിഐ വക്താവ് വ്യക്തമാക്കി. ഈ ശ്രദ്ധയില്ലായ്‌മ ഇന്ത്യൻ അമ്പയർമാരിൽ ഒരു ശീലമായി മാറികഴിഞ്ഞുവെന്നും ബോൾ എവിടെയാണ് പിച്ച് ചെയ്യുന്നതും മറ്റുമാണ് ഇപ്പോൾ കൂടുതലായി അമ്പയർമാർ നോക്കുന്നതെന്നും ബാറ്റ്സ്മാൻ ഔട്ടായാൽ മാത്രമാണ് നോ ബോൾ ചെക്ക് ചെയ്യുന്നതെന്നും ബിസിസിഐ പറഞ്ഞു .

അമ്പയർമാരുടെ മോശം തീരുമാനങ്ങൾക്കെതിരെ നടപടികൾ ഉണ്ടാകുമെന്നും എസ് രവി പ്ലേയോഫിൽ ഉണ്ടായില്ലെങ്കിൽ അതിൽ അത്ഭുതപെടാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.