Skip to content

വീണ്ടും  ബാറ്റേന്തി ദാദ ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

പഴയകാല ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കി വീണ്ടും ബാറ്റേന്തി ദാദ . ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലന ക്യാമ്പിലാണ് താരം വീണ്ടും ബാറ്റുമായി കളിക്കളത്തിലിറങ്ങിയത് . അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചിട്ട് 10 വർഷത്തിലേറെയായി . പിന്നീട് ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർന്ന ഗാംഗുലി 6 വർഷം മുമ്പാണ് വിരമിച്ചത് . നിലവിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഉപദേശകനാണ് 46 വയസ്സുകാരൻ .

ഡൽഹി ക്യാപിറ്റൽസിന്റെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടാണ് വീഡിയോ പങ്കു വെച്ചിരിക്കുന്നത് . പരിശീലനത്തിനിടെ ഡ്രൈവ് , കട്ട് ഷോട്ടുകളും ഗാംഗുലി കളിക്കുന്നത് വീഡിയോയിൽ കാണാം