Skip to content

ഡിവില്ലേഴ്‌സിന്റെ ഐപിഎൽ കരിയറിൽ ഇതാദ്യം ; ബാംഗ്ലൂർ –  മുംബൈ മത്സരത്തിന് അപൂർവ്വ പ്രത്യേകത

അവസാനം നിമിഷം വരെ കാണികളെ ആവേശത്തിലാഴ്ത്തിയ മത്സരമായിരുന്നു ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ബാംഗ്ലൂർ – മുംബൈ പോരാട്ടം . ടോസ് നേടിയ ബാംഗ്ലൂർ മുംബൈയെ ബാറ്റിങിന് അയക്കുകയായിരുന്നു . നായകൻ രോഹിത് ശർമയുടെയും ഹാർദ്ദിക്‌ പാണ്ഡ്യയുടെയും തകർപ്പൻ ഇന്നിങ്സിൽ 188 റൺസിന്റെ വിജയ ലക്ഷ്യം മുംബൈ ഉയർത്തുകയായിരുന്നു . മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ 20 ഓവറിൽ 181 മാത്രമേ നേടാനായുള്ളൂ . ഒരറ്റത്ത് പുറത്താകാതെ ഡിവില്ലേഴ്‌സ് ഉണ്ടായിട്ടും ടീമിനെ രക്ഷിക്കാനായില്ല . ബുംറയുടെ ബോളിങിന് മുന്നിൽ നിസ്സഹായനായി നിൽക്കാനെ ഡിവില്ലേഴ്‌സിനായുള്ളൂ .

ഐപിഎലിൽ ഇതാദ്യമായാണ് ചെയ്‌സിങിൽ ഡിവില്ലേഴ്‌സ് പുറത്താകാതെ നിന്നിട്ടും ടീം പരാജയപ്പെടുന്നത് . ഇതിന് മുമ്പ് 15 തവണ ഡിവില്ലേഴ്‌സ് ചെയ്‌സിങ്ങിൽ പുറത്താകാതെ നിന്നിട്ടുണ്ട് അപ്പോഴൊക്കെ ടീമിനെ വിജയത്തിലെത്തിക്കാൻ ഡിവില്ലേഴ്‌സിന് സാധിച്ചിട്ടുണ്ട് .