Skip to content

അവസാന പന്തിൽ ത്രസിപ്പിക്കുന്ന വിജയവുമായി മുംബൈ ഇന്ത്യൻസ്

ഐ പി എൽ 2019 ഏഴാം മത്സരത്തിൽ ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യൻസിന് ആറ് റൺസിന്റെ തകർപ്പൻ വിജയം. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 188 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന്‌ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 181 റൺസ് നേടാനെ സാധിച്ചുള്ളൂ. 41 പന്തിൽ 70 റൺസ് നേടി പുറത്താകാതെ നിന്ന ഡിവില്ലിയേഴ്സ് തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചെങ്കിലും വിജയം നേടിക്കൊടുക്കാൻ സാധിച്ചില്ല. കോഹ്ലി 32 പന്തിൽ 46 റൺസ് നേടി പുറത്തായി. 5 റൺ നേടിയ ഹെറ്റ്മയർ വീണ്ടും നിരാശപ്പെടുത്തിയപ്പോൾ പാർഥിവ് പട്ടേൽ 22 പന്തിൽ 31 റൺസ് നേടി.

നാലോവറിൽ 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് മുംബൈയ്ക്ക് വിജയമൊരുക്കിയത്. മായങ്ക് മാർക്കണ്ഡേ ഒരു വിക്കറ്റ് നേടി.