Skip to content

ഐ പി എല്ലിൽ 5000 റൺസ് പൂർത്തിയാക്കി വിരാട് കോഹ്ലി

ഇന്ത്യൻ പ്രീമിയർ ലീഗിൽ 5000 റൺസ് പൂർത്തിയാക്കി ആർ സി ബി നായകൻ വിരാട് കോഹ്ലി. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തോടെയാണ് വിരാട് കോഹ്ലി ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. ചെന്നൈ സൂപ്പർ കിങ്‌സ് താരം സുരേഷ് റെയ്‌നയാണ് ആദ്യമായി ഐ പി എല്ലിൽ 5000 റൺസ് പൂർത്തിയാക്കിയ ബാറ്റ്സ്മാൻ . തന്റെ 177 ആം മത്സരത്തിലാണ് റെയ്ന ഈ നേട്ടം സ്വന്തമാക്കിയത്. എന്നാൽ ഈ ചരിത്രനേട്ടത്തിന് 165 മത്സരങ്ങൾ മാത്രമേ വിരാട് കോഹ്ലിക്ക് വേണ്ടിവന്നുള്ളൂ.

മത്സരത്തിൽ 32 പന്തിൽ നിന്നും 46 റൺസ് നേടിയാണ് വിരാട് കോഹ്ലി മടങ്ങിയത്.

175 മത്സരത്തിൽ നിന്നും 4555 റൺസ് നേടിയ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് സുരേഷ് റെയ്‌നയ്ക്കും വിരാട് കോഹ്ലിക്കും പുറകിലുള്ളത്. ഇതുവരെ ഐ പി എല്ലിൽ 34 ഫിഫ്റ്റി നേടിയ കോഹ്ലി നാല് സെഞ്ചുറിയും നേടിയിട്ടുണ്ട്.