കഴിഞ്ഞ ദിവസങ്ങളിൽ പിറന്ന ചില ക്രിക്കറ്റ് റെക്കോർഡുകൾ 

ശ്രീലങ്കക്കെതിരെ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ഓപ്പണിങ് താരം മുരളി വിജയ് സെഞ്ചുറി നേടിയതോട് കൂടി ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ഓപ്പണിങ് താരങ്ങളിൽ മൂന്നാം സ്ഥാനത്ത് എത്തി. 33 സെഞ്ചുറികൾ നേടിയ സുനിൽ ഗാവസ്കറാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് 

ശ്രീലങ്കയെ വൻ മാർജിനിൽ ഇന്ത്യ രണ്ടാം ടെസ്റ്റിൽ തോൽപ്പിച്ചതോട് കൂടി 31 ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിജയം നേടിയ നായകന്മാരിൽ കോഹ്ലി മൂന്നാം സ്ഥാനത്ത്. മുൻ ഓസ്‌ട്രേലിയൻ നായകന്മാരായ റിക്കി പോണ്ടിങ് സ്റ്റീവ് വോ എന്നിവരായാണ് ഒന്നും രണ്ടും സ്ഥാനത്ത് 

അതെ ടെസ്റ്റിൽ തന്നെ മറ്റു പല റെക്കോർഡുകളും കൂടി വിരാട് കൊഹ്‌ലിയെ തേടി വന്നിട്ടുണ്ട്. ഏറ്റവും കുറഞ്ഞ ഇന്നിങ്സിൽ 19 ടെസ്റ്റ് സെഞ്ചുറി നേടിയ താരങ്ങളിൽ ആദ്യ അഞ്ചിൽ കോഹ്ലി ഇടം പിടിച്ചു 


ഒപ്പം ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ ഇരട്ട സെഞ്ചുറി നേടിയ താരം എന്ന റെക്കോർഡ് ലാറയോടൊപ്പം ഇപ്പോൾ കോഹ്‌ലിക്ക് കൂടി അവകാശപ്പെട്ടതാണ്. ഇരുവരും 5 ഇരട്ട സെഞ്ചുറികളാണ് ടെസ്റ്റ് ക്രിക്കറ്റിൽ നേടിയത്