Skip to content

അശ്വിൻ തെറ്റൊന്നും ചെയ്തിട്ടില്ല, ബട്ട്ലറിനോട് സഹതാപം ; എബി ഡിവില്ലിയേഴ്സ്

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ കിങ്‌സ് ഇലവൻ ക്യാപ്റ്റൻ ആർ അശ്വിൻ ജോസ് ബട്ട്ൽലറെ മങ്കാഡിങ് രീതിയിലൂടെ റണ്ണൗട്ടാക്കിയത് ക്രിക്കറ്റ്ര ലോകത്ത് നിരവധി ചർച്ചകൾക്ക് വഴിവെച്ചിരുന്നു. താരത്തെ വിമർശിച്ചും പിന്തുണച്ചും ആരാധകരും മുൻ താരങ്ങളും രംഗത്തെത്തിയിരുന്നു. ഇപ്പൊഴിതാ വിവാദപരമായ സംഭവത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരവും മുൻ സൗത്താഫ്രിക്കൻ ബാറ്റ്സ്മാനും കൂടിയായ എ ബി ഡിവില്ലിയേഴ്സ്. അശ്വിൻ ചെയ്തതിൽ തെറ്റൊന്നുമില്ലെന്ന് വ്യക്തമാക്കിയ ഡിവില്ലിയേഴ്സ് അശ്വിന് അതിനുള്ള അവകാശമുണ്ടെന്നും എന്നാൽ ബട്ട്ൽലറിനോട് ഇക്കാര്യത്തിൽ സഹതാപമുണ്ടെന്നും ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി.

ബട്ട്ൽലർ ഒരിക്കലും റണ്ണിനായി ശ്രമിച്ചില്ലെന്നും എന്നാൽ നിയമങ്ങൾ അനുസരിച്ചുകൊണ്ടാണ് അശ്വിൻ ഇത് ചെയ്തതെന്നും അതിനാൽ അതിൽ തെറ്റൊന്നും ഇല്ലെന്നും എന്നാൽ ഈ നിയമം കൂടുതൽ വ്യക്തമാക്കേണ്ടതുണ്ടെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.

സീസണിൽ പരാജയത്തോടെയാണ് ബാംഗ്ലൂർ തുടങ്ങിയത് . ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിൽ വെറും 70 റൺസിനാണ് ബാംഗ്ലൂർ ഓൾ ഔട്ടായത് . മത്സരത്തിൽ ഒമ്പത് റൺ നേടാൻ മാത്രമേ ഡിവില്ലിയേഴ്‌സിന് സാധിച്ചുള്ളൂ.