ഐസിസി റാങ്കിങ്ങിൽ കൂടുതൽ നേട്ടവുമായി സ്റ്റീവ് സ്മിത്ത് 

ഐസിസിയുടെ പുതിയ റാങ്കിങ്ങിൽ സ്റ്റീവ് സ്മിത്തിന് 5 പോയിന്റ് കൂടി ലഭിച്ചതോടെ ടെസ്റ്റ് ക്രിക്കറ്റിലെ എല്ലാ കാലത്തെയും മികച്ച റേറ്റിംഗിൽ അഞ്ചാം സ്ഥാനം. നിലവിൽ 941 പോയിന്റാണ് സ്മിത്തിനുള്ളത്. ഡോൺ ബ്രാഡ്മാനാണ് (961) ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള താരം. 


ഈ വർഷം തന്നെ നടന്ന ഇന്ത്യൻ ടെസ്റ്റ് സീരീസിലും സ്മിത്ത് ഇതേ റേറ്റിംഗ് നേടിയിരുന്നു. ആഷസിലെ ആദ്യ ടെസ്റ്റിലെ സെഞ്ചുറിയുടെ മികവിലാണ് സ്റ്റീവ് സ്മിത്ത് വീണ്ടും ഈ നേട്ടം കൈവരിച്ചത്. 

നിലവിൽ പുതിയ റാങ്കിങ്ങിൽ സ്റ്റീവ് സ്മിത്തിന് പിന്നിൽ നിൽക്കുന്നത് ഇന്ത്യൻ താരം ചേതേശ്വർ പുജാരയാണ്. പൂജാരയുടെ റേറ്റിംഗ് സ്മിത്തിന്റേതിനേക്കാൾ 59 പോയിന്റ് കുറവാണ്. മൂന്നാം റാങ്കിൽ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടും നാലാം സ്ഥാനത്ത് കിവീസ് ക്യാപ്റ്റൻ വില്യംസനും അഞ്ചാം സ്ഥാനത്ത് വിരാട് കൊഹ്ലിയുമാണുള്ളത്