Skip to content

അശ്വിനെതിരെ രൂക്ഷവിമർശനവുമായി ഷെയ്ൻ വോൺ

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലായിരുന്നു മങ്കാദിങ് രീതിയിലൂടെ ജോസ് ബട്ട്ലറെ കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ രവിചന്ദ്രൻ അശ്വിൻ പുറത്താക്കിയത്. ഇതിനുപുറകെ നിരവധി വിമർശനങ്ങളാണ് ക്രിക്കറ്റിന്റെ മാന്യതയ്ക്ക് കളങ്കം വരുത്തുന്ന പ്രവർത്തിയിലൂടെ അശ്വിൻ ഏറ്റുവാങ്ങിയത്. ഇതിന് പുറകെ അശ്വിനെതിരെ അതിരൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ താരവും രാജസ്ഥാൻ റോയൽസ് ഉപദേശകനുമായ ഷെയ്ൻ വോൺ.

അശ്വിന്റെ പ്രവർത്തി ഒരുപോലെ ലജ്ജാകരവും അപമാനകരവുമാണെന്നും ക്യാപ്റ്റനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും തന്നെ നിരാശനാക്കിയെന്നും ട്വിറ്ററിൽ ഷെയ്ൻ വോൺ കുറിച്ചു. ” ക്യാപ്റ്റനെന്ന നിലയിൽ അശ്വിനാണ് ടീമംഗങ്ങൾക്ക് മാതൃകയാകേണ്ടത് എന്തിനാണ് ഇത്തരത്തിൽ അപമാനകരവും മോശകരവുമായ പ്രവർത്തി കഴിഞ്ഞ രാത്രി ചെയ്തത് ” വോൺ കൂട്ടിച്ചേർത്തു.