Skip to content

തകർപ്പൻ തുടക്കം ; അവസാന നിമിഷം തുടരെ തുടരെ വിക്കറ്റുകൾ പഞ്ചാബിന് വിജയം

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ നാലാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് 14 റൺസിന്റെ വിജയം. പഞ്ചാബ് ഉയർത്തിയ 185 റൺസസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 170 റൺസ് നേടാനെ സാധിച്ചുള്ളൂ. മികച്ച തുടക്കമാണ് ബട്ട്ലറും രഹാനെയും ചേർന്ന് രാജസ്ഥാന് നൽകിയത്. ഇരുവരും ഓപ്പണിങ് കൂട്ടുകെട്ടിൽ 78 റൺസ് കൂട്ടിചേർത്തു. രഹാനെ 20 പന്തിൽ 27 റൺസ് നേടി പുറത്തായി. 43 പന്തിൽ 63 റൺസ് നേടിയ ജോസ് ബട്ട്ലറെ വിവാദപരമായി അശ്വിൻ പുറത്താക്കിയതോടെയാണ് രാജസ്ഥാന്റെ തകർച്ച ആരംഭിച്ചത്. ബട്ട്ലർ പുറത്തായതിന് ശേഷം ക്രീസിലെത്തിയ സ്റ്റീവ് സ്മിത്ത് 16 പന്തിൽ 20 റൺസ് നേടി പുറത്തായി. കെ എൽ രാഹുലിന്റെ അവിശ്വസനീയ ക്യാച്ചാണ് സ്മിത്തിനെ പുറത്താക്കിയത്. സഞ്ജു സാംസൺ 25 പന്തിൽ 30 റൺസ് നേടി പുറത്തായി.

കിങ്‌സ് ഇലവൻ പഞ്ചാബിന് വേണ്ടി മുജീബ് റഹ്മാൻ, അങ്കിത് രാജ്പൂത്, സാം കറൺ എന്നിവർ രണ്ട് വിക്കറ്റ് വീതവും രവിചന്ദ്രൻ അശ്വിൻ ഒരു വിക്കറ്റും നേടി.