Skip to content

ക്രിസ് ഗെയ്ൽ തകർത്താടി ; കിങ്‌സ് ഇലവൻ പഞ്ചാബിന് മികച്ച സ്കോർ

ക്രിസ് ഗെയ്ലിന്റെ തകർപ്പൻ വെടിക്കെട്ട് ബാറ്റിങ് മികവിൽ രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ കിങ്‌സ് ഇലവൻ പഞ്ചാബിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 184 റൺസ് നേടി . 47 പന്തിൽ 79 റൺസ് ക്രിസ് ഗെയ്ൽ അടിച്ചുകൂട്ടി. എട്ട് ഫോറും നാല് സിക്സും ഗെയ്ലിന്റെ ബാറ്റിൽ നിന്നും പിറന്നു. 29 പന്തിൽ പുറത്താകാതെ 46 റൺസ് നേടി പുറത്താകാതെ നിന്ന സർഫറാസ്‌ ഖാനും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. മായങ്ക് അഗർവാൾ 24 പന്തിൽ 22 റൺസ് നേടി പുറത്തായപ്പോൾ കെ എൽ രാഹുലിന് നാല് റൺ നേടാനെ സാധിച്ചുള്ളൂ.

രാജസ്ഥാൻ റോയൽസിന് വേണ്ടി ജോഫ്രാ ആർച്ചർ നലോവറിൽ 17 റൺസ് മാത്രം വഴങ്ങി മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ബെൻ സ്റ്റോക്‌സ് 48 റൺസ് വഴങ്ങി രണ്ട് വിക്കറ്റും ധവാൽ കുൽക്കർണി, കൃഷപ്പ ഗൗതം എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.