Skip to content

ചെന്നൈ സൂപ്പർ കിങ്‌സിന്റെ റെക്കോർഡ് പഴങ്കഥയാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

തകർപ്പൻ വിജയമാണ് ഐ പി എൽ പന്ത്രണ്ടാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കൊൽക്കത്ത സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നേടിയത് . സൺറൈസേഴ്‌സ് ഉയർത്തിയ 182 റൺസിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ട്ടത്തിൽ രണ്ട് പന്തുകൾ ശേഷിക്കെ കൊൽക്കത്ത മറികടന്നു. 19 പന്തിൽ നാല് ഫോറും നാല് സിക്സുമടക്കം 49 റൺസ് നേടിയ ആന്ദ്രേ റസ്സലാണ് കൊൽക്കത്തയ്ക്ക് വിജയം സമ്മാനിച്ചത്. വിജയത്തോടെ ഏഴ് വർഷം നീണ്ട ചെന്നൈ സൂപ്പർ കിങ്‌സിന്റെ റെക്കോർഡ് തകർത്തിരിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് .

മത്സരത്തിൽ 17 ആം ഓവർ കഴിഞ്ഞതിനുശേഷം മൂന്നോവറിൽ വിജയിക്കാൻ കൊൽക്കത്തയ്ക്ക് 53 റൺസ് വേണ്ടിയിരുന്നു. വെറും 16 പന്തിൽ ഈ ലക്ഷ്യം മറികടന്നതോടെ ഐ പി എൽ ചരിത്രത്തിൽ അവസാന മൂന്നോവറിൽ ഏറ്റവും കൂടുതൽ റൺസ് ചേസ് ചെയ്ത് വിജയം നേടുന്ന ടീമായി കൊൽക്കത്ത മാറി.

2012 ൽ ചെപ്പോക്ക് സ്റ്റേഡിയത്തിൽ അവസാന മൂന്നോവറിൽ 50 റൺസ് ചേസ് ചെയ്ത് വിജയം നേടിയ ചെന്നൈ സൂപ്പർ കിങ്‌സിന്റെ പേരിലായിരുന്നു ഇതിനുമുൻപ് ഈ റെക്കോർഡ്.