CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News
Latest Malayalam Cricket news

Latest News

Latest Malayalam Cricket news, Malayalam Cricket news, Malayalam sports news,Ipl news malayalam, Cricket world Cup News Malayalam, Kerala Cricket News

ഒരോവറിൽ തുടർച്ചയായി അഞ്ച് സിക്സ് ; 16 പന്തിൽ ഫിഫ്റ്റി, ബിഗ് ബാഷ് ലീഗിൽ ടോം ബാന്റൺ വെടിക്കെട്ട്

ഇംഗ്ലണ്ട് യുവതാരം ടോം ബാന്റണിന്റെ തകർപ്പൻ വെടിക്കെട്ട് ബാറ്റിങ് മികവിൽ സിഡ്‌നി തണ്ടറിനെ പരാജയപെടുത്തി ബിഗ് ബാഷ് ലീഗ് 2019-20 സീസണിലെ തങ്ങളുടെ മൂന്നാം വിജയം സ്വന്തമാക്കി ക്രിസ് ലിൻ നയിക്കുന്ന ബ്രിസ്‌ബേൻ ഹീറ്റ്. മഴമൂലം എട്ട് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റിങിനിറങ്ങിയ ഹീറ്റിന് വേണ്ടി 19 പന്തിൽ 2 ഫോറും 7 സിക്സുമടക്കം 56 റൺസ് ബാന്റൺ അടിച്ചുകൂട്ടി. കരുൺ നായർ എറിഞ്ഞ നാലാം ഓവറിലെ അവസാന അഞ്ച് പന്തുകളിലാണ് ബാന്റൺ തുടർച്ചയായി സിക്സ് പറത്തിയത്. വെറും 16 പന്തിൽ നിന്നാണ് താരം ഫിഫ്റ്റി പൂർത്തിയാക്കിയത്. ബാന്റണ് പുറമെ ക്യാപ്റ്റൻ…

സിഡ്‌നി ടെസ്റ്റ് ; ഓസ്‌ട്രേലിയക്ക് 279 റൺസിന്റെ വിജയം, പരമ്പര തൂത്തുവാരി

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയരായ ഓസ്‌ട്രേലിയക്ക് 279 റൺസിന്റെ തകർപ്പൻ വിജയം. വിജയത്തോടെ മത്സരങ്ങളുടെ പരമ്പര ഓസ്‌ട്രേലിയ 3-0 ന് സ്വന്തമാക്കി. 416 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ന്യൂസിലാൻഡിന് 136 റൺസ് ഒമ്പത് വിക്കറ്റുകൾ നഷ്ട്ടമായി. മാറ്റ് ഹെൻറി പരിക്കേറ്റ് പുറത്തായതിനാൽ ഒമ്പതാം വിക്കറ്റ് വീണതോടെ ഓസ്‌ട്രേലിയ വിജയം ഉറപ്പിക്കുകയായിരുന്നു. 52 റൺസ് നേടിയ കോളിൻ ഡി ഗ്രാൻഡ്ഹോം മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം ന്യൂസിലാൻഡിന് വേണ്ടി കാഴ്ച്ചവെച്ചത്.…

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് വിരാട് കോഹ്ലി ; ബുംറ തിരിച്ചെത്തി

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ബൗളിങ് തിരഞ്ഞെടുത്തു. പുതുവർഷത്തിലെ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. ഇന്ത്യൻ ടീമിൽ ഒരിടവേളയ്ക്ക് ശേഷം ജസ്പ്രീത് ബുംറ തിരിച്ചെത്തി. ഇന്ത്യ (പ്ലേയിംഗ് ഇലവൻ): ശിഖാർ ധവാൻ, കെ എൽ രാഹുൽ, വിരാട് കോഹ്‌ലി (C), ശ്രേയസ് അയ്യർ, റിഷഭ് പന്ത് (wk), ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഷാർദുൽ താക്കൂർ, നവദീപ് സൈനി, ജസ്പ്രീത് ബുംറ ശ്രീലങ്ക (പ്ലേയിംഗ് ഇലവൻ): ദനുഷ്ക ഗുണതിലക, അവിഷ്ക ഫെർണാണ്ടോ, കുസാൽ പെരേര (wk), ഓഷാദ ഫെർണാണ്ടോ, ഭാനുക രാജപക്സ,…

സെഞ്ചുറിയുമായി ഡാർസി ഷോർട്ട് ; ഹൊബാർട് ഹറികെയ്ൻസിന് മികച്ച സ്കോർ

ബിഗ് ബാഷ് ലീഗിലെ രണ്ടാം സെഞ്ചുറി നേടി ഹൊബാർട് ഹറികെയ്ൻസ് ബാറ്റ്സ്മാൻ ഡാർസി ഷോർട്ട്. പെർത്ത് സ്കോർച്ചേഴ്സിനെതിരായ മത്സരത്തിൽ 70 പന്തിൽ നിന്നാണ് ഷോർട്ട് സെഞ്ചുറി പൂർത്തിയാക്കിയത്. മൂന്ന് ഫോറും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു ഷോർട്ടിന്റെ ഇന്നിങ്‌സ്. ഷോർട്ടിന്റെ സെഞ്ചുറി മികവിൽ ഹൊബാർട് നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ 180 റൺസ് അടിച്ചുകൂട്ടി. ഷോർട്ടിന് പുറമെ ഓപ്പണർ ജൂവൽ 25 റൺസും ഡേവിഡ് മില്ലർ 12 പന്തിൽ 15 റൺസും ക്യാപ്റ്റൻ മക്ഡർമോട് 11 പന്തിൽ 20 റൺസും നേടി.

ആൻഡേഴ്സണ് അഞ്ച് വിക്കറ്റ് നേട്ടം, സൗത്താഫ്രിക്ക 223 റൺസിന് പുറത്ത് ; ഇംഗ്ലണ്ടിന് 46 റൺസിന്റെ ലീഡ്

കേപ്ടൗൺ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ സൗത്താഫ്രിക്ക ഒന്നാം ഇന്നിങ്സിൽ 223 റൺസിന് പുറത്ത്. മൂന്നാം ദിനം 215 റൺസിന് എട്ട് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച സൗത്താഫ്രിക്കയ്ക്ക് 8 റൺസ് കൂടെ കൂട്ടിച്ചേർക്കാനെ സാധിച്ചുള്ളൂ. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആൻഡേഴ്സണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സ്റ്റുവർട്ട് ബ്രോഡും സാം കറണുമാണ് സൗത്താഫ്രിക്കയെ ചുരുക്കികെട്ടിയത്. 88 റൺസ് നേടിയ ഡീൻ എൽഗറും, 68 റൺസ് നേടിയ വാൻഡർ ഡസനും മാത്രമാണ് സൗത്താഫ്രിക്കൻ നിരയിൽ തിളങ്ങിയത്. നേരത്തെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 269 റൺസിന് ഓൾ ഔട്ടായിരുന്നു.

ന്യൂസിലാൻഡിനെ കറക്കിവീഴ്ത്തി നേഥൻ ലയൺ ; മൂന്നാം ടെസ്റ്റിലും ഓസ്‌ട്രേലിയ പിടിമുറുക്കുന്നു

സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലാൻഡിനെതിരെ പിടിമുറുക്കി ആതിഥേയരായ ഓസ്‌ട്രേലിയ. ഒന്നാം ഇന്നിങ്സിൽ ന്യൂസിലാൻഡിനെ 251 റൺസിന് പുറത്താക്കി 203 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയ മൂന്നാം ദിനം അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടപെടാതെ 40 റൺസ് നേടിയിട്ടുണ്ട്. 23 റൺസ് നേടിയ ഡേവിഡ് വാർണറും 16 റൺസ് നേടിയ ജോ ബേൺസുമാണ് ക്രീസിലുള്ളത്. നേരത്തെ ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ നേഥൻ ലയണിന്റെയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിൻസിന്റെയും മികവിലാണ് ഓസ്‌ട്രേലിയ ന്യൂസിലാൻഡിനെ ചുരുക്കികെട്ടിയത്. 52…

പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ കിങ് കോഹ്ലിയെ കാത്തിരിക്കുന്നത് ഈ റെക്കോർഡുകൾ

പുതുവർഷത്തിൽ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുകയാണ് ക്യാപ്റ്റൻ വിരാട് കോഹ്ലിയും സംഘവും. ലസിത് മലിംഗ നയിക്കുന്ന ശ്രീലങ്കയാണ് 2020 ലെ ഇന്ത്യയുടെ ആദ്യ എതിരാളി. കഴിഞ്ഞ വർഷത്തിലും കഴിഞ്ഞ ദശകത്തിലും ഒരുപാട് റെക്കോർഡുകൾ സ്വന്തമാക്കിയ വിരാട് കോഹ്ലിയെ ഈ പുതുവർഷത്തിലെയും പുതുദശകത്തിലെയും ആദ്യ മത്സരത്തിലും ചില റെക്കോർഡുകൾ കാത്തിരിക്കുന്നുണ്ട് അവ ഏതൊക്കെയെന്ന് നോക്കാം. മത്സരത്തിൽ 24 റൺസ് നേടിയാൽ അന്താരാഷ്ട്ര ടി20 ക്യാപ്റ്റനായി ആയിരം റൺസ് കോഹ്ലി പൂർത്തിയാക്കും. ഇതിനുമുൻപ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയടക്കം അഞ്ച് താരങ്ങൾ…

മികവ് പുറത്തെടുത്ത് ഇംഗ്ലണ്ട് ബൗളർമാർ സൗത്താഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച

കേപ്ടൗൺ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ആതിഥേയരായ സൗത്താഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ സൗത്താഫ്രിക്കയ്ക്ക് 215 റൺസ് എടുക്കുന്നതിനിടെ എട്ട് വിക്കറ്റുകൾ നഷ്ട്ടമായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആൻഡേഴ്സണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സ്റ്റുവർട്ട് ബ്രോഡും സാം കറണുമാണ് സൗത്താഫ്രിക്കയെ തകർത്തത്. 88 റൺസ് നേടിയ ഡീൻ എൽഗറും, 68 റൺസ് നേടിയ വാൻഡർ ഡസൻ എന്നിവർ മാത്രമാണ് സൗത്താഫ്രിക്കൻ നിരയിൽ തിളങ്ങിയത്. നേരത്തെ ആദ്യ ഇന്നിങ്സിൽ സൗത്താഫ്രിക്ക 269 റൺസിന് പുറത്തായിരുന്നു.

സിഡ്‌നി ടെസ്റ്റ് ; ലാബുഷെയ്ന് ഡബിൾ സെഞ്ചുറി ഓസ്‌ട്രേലിയക്ക് മികച്ച സ്കോർ

മാർനസ് ലാബുഷെയ്ന്റെ തകർപ്പൻ ഡബിൾ സെഞ്ചുറി മികവിൽ ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് മികച്ച സ്കോർ. 283 റൺസിന് മൂന്ന് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയ 454 റൺസിന് ഓൾ ഔട്ടായി. 363 പന്തിൽ 17 ഫോറും ഒരു സിക്സും ഉൾപ്പെടെ 215 റൺസ് നേടിയ മാർനസ് ലാബുഷെയ്നാണ് ഓസ്‌ട്രേലിയയെ മികച്ച സ്കോറിൽ എത്തിച്ചത്. സ്റ്റീവ് സ്മിത്ത് 63 റൺസും ഡേവിഡ് വാർണർ 45 റൺസും ക്യാപ്റ്റൻ ടിം പെയ്ൻ 35 റൺസും നേടി. ടെസ്റ്റ് കരിയറിലെ ലാബുഷെയ്ന്റെ ആദ്യ ഡബിൾ സെഞ്ചുറിയാണിത്. ന്യൂസിലാൻഡിന് വേണ്ടി നെയിൽ…

ഡബിൾ സെഞ്ചുറിയുമായി ലാബുഷെയ്ൻ ; ഓസ്‌ട്രേലിയ മികച്ച സ്കോറിലേക്ക്

സിഡ്നി ടെസ്റ്റിൽ ന്യൂസിലാൻഡിനെതിരെ ഡബിൾ സെഞ്ചുറി നേടി ഓസ്‌ട്രേലിയൻ യുവതാരം മാർനസ് ലാബുഷെയ്ൻ. ലാബുഷെയ്ന്റെ ടെസ്റ്റ് കരിയറിലെ ആദ്യ ഡബിൾ സെഞ്ചുറിയാണിത്. രണ്ടാം ദിനം 283 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 410 റൺസ് നേടിയിട്ടുണ്ട്. 22 റൺസ് നേടിയ മാത്യൂ വേഡ്, 10 റൺസ് നേടിയ ട്രാവിസ് ഹെഡ്, 35 റൺസ് നേടിയ ക്യാപ്റ്റൻ ടിം പെയ്ൻ എന്നിവരുടെ വിക്കറ്റാണ് രണ്ടാം ദിനം ഓസ്‌ട്രേലിയക്ക് നഷ്ട്ടമായത്.

നീണ്ട ഇടവേളയ്ക്ക് ശേഷം ഡെയ്ൽ സ്റ്റെയ്ൻ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു

അടുത്ത മാസം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മത്സരത്തിൽ നീണ്ട ഇടവേളയ്ക്ക് ശേഷം സ്റ്റെയ്ൻ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച സ്റ്റെയ്ൻ പരിമിത ഓവർ ക്രിക്കറ്റിൽ തുടരുകയാണ്. 2019 മാർച്ചിൽ ശ്രീലങ്കയ്‌ക്കെതിരെയാണ് അവസാനമായി സ്റ്റെയ്ൻ അന്താരാഷ്ട്ര മത്സരം കളിച്ചത് . ഏകദിന ലോകക്കപ്പ് ടീമിൽ ഇടം പിടിച്ചിരുന്നെങ്കിലും പരിക്ക് മൂലം കളിച്ചിരുന്നില്ല. 'ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയുടെ ഭാഗമാകുമെന്ന് എനിക്കറിയാം, അതാണ് ഞാൻ അവസാനമായി നടത്തിയ സംഭാഷണം. എനിക്ക് രണ്ടാഴ്ചത്തെ…

യോർക്കർ എറിയാൻ മലിംഗ എന്നെ പഠിപ്പിച്ചിട്ടില്ല ; ജസ്പ്രിത് ബുംറ

മുംബൈ ഇന്ത്യൻസിലെ സഹതാരം ലസിത് മലിംഗയിൽ നിന്ന് താൻ പലതും പഠിച്ചുവെന്ന് ലോകത്തെ ഒന്നാം നമ്പർ ഏകദിന ബോളർ ജസ്പ്രീത് ബുംറ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ യോർക്കർ എറിയാൻ പഠിച്ചത് മലിംഗയിൽ നിന്നല്ലെന്ന് ബുംറ. " മലിംഗ എന്നെ യോർക്കർ പഠിപ്പിച്ചുവെന്ന് പലരും വിശ്വസിക്കുന്നത്, പക്ഷേ അത് ശരിയല്ല. അദ്ദേഹം എന്നെ മൈതാനത്ത് ഒന്നും പഠിപ്പിച്ചിട്ടില്ല. ഞാൻ അദ്ദേഹത്തിൽ നിന്ന് പഠിച്ച കാര്യങ്ങൾ മനസ്സിനെപ്പറ്റിയാണ്. വ്യത്യസ്ത സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം, എങ്ങനെ ദേഷ്യം വരരുത്. എങ്ങനെ ഒരു ബാറ്റ്സ്മാനുവേണ്ടി പദ്ധതി തയ്യാറാക്കാം "…

മുതിർന്ന താരങ്ങൾ കളി മറന്നു ; ഇംഗ്ലണ്ടിന് രക്ഷകനായി ഒല്ലി പോപ്പ്

കേപ് ടൗൺ ടെസ്റ്റിൽ സൗത്താഫ്രിക്കയ്ക്കെതിരെ ടോസ് നേടി ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 262 റൺസ് നേടിയിട്ടുണ്ട്. 56 റൺസ് നേടിയ യുവതാരം ഒല്ലി പോപ്പും 3 റൺ നേടിയ ജെയിംസ് ആൻഡേഴ്സനുമാണ് ക്രീസിലുള്ളത്. മുതിർന്ന താരങ്ങൾ കളിമറന്നപ്പോൾ 22 ക്കാരനായ ഒല്ലി പോപ്പിന്റെ ചെറുത്തുനിൽപ്പാണ് ഇംഗ്ലണ്ട് സ്കോർ 250 കടത്തിയത്. ബെൻ സ്റ്റോക്‌സ് 47 റൺസും ജോ ഡെൻലി 38 റൺസും ക്യാപ്റ്റൻ ജോ റൂട്ട് 35 റൺസും ജോസ് ബട്ട്ലർ 27 പന്തിൽ നിന്നും 29 റൺസും നേടി…

മുൻ താരത്തെ തിരികെ ടീമിലെത്തിച്ച് രാജസ്ഥാൻ റോയൽസ്

ന്യൂസിലാൻഡ് ലെഗ് സ്പിന്നർ ഇഷ് സോധിയെ സ്പിൻ കൺസൾട്ടന്റായി രാജസ്ഥാൻ റോയൽസ് നിയമിച്ചു. 27 ക്കാരനായ സോധി കഴിഞ്ഞ രണ്ട് സീസണിൽ ടീമിന്റെ ഭാഗമായിരുന്നുവെങ്കിലും ഈ സീസണിൽ ലേലത്തിന് മുൻപായി ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടു. താരലേലത്തിലും ഇഷ് സോധിയെ സ്വന്തമാക്കാൻ രാജസ്ഥാൻ റോയൽസ് ശ്രമിച്ചിരുന്നില്ല. 75 ലക്ഷം അടിസ്ഥാനവിലയിട്ട സോധി ആവശ്യക്കാരില്ലാതെ അൺസോൾഡ് ആവുകയായിരുന്നു. രാജസ്ഥാൻ റോയൽസിന് വേണ്ടി എട്ട് മത്സരങ്ങളിൽ കളിച്ച സോധി ഒമ്പത് വിക്കറ്റുകൾ നേടിയിട്ടുണ്ട്. രാജസ്ഥാൻ റോയൽസിന് വേണ്ടി വീണ്ടും പ്രവർത്തിക്കാൻ സാധിക്കുന്നതിൽ…

ക്രിസ് ലിൻ തിളങ്ങി ; ഹൊബാർട് ഹറികെയ്ൻസിനെതിരെ ബ്രിസ്ബേൻ ഹീറ്റിന് വിജയം

ബിഗ് ബാഷ് ലീഗ് 2019-20 സീസണിലെ തങ്ങളുടെ രണ്ടാം വിജയം നേടി ക്രിസ് ലിൻ നയിക്കുന്ന ബ്രിസ്ബേൻ ഹീറ്റ്. ഹൊബാർട് ഹറികെയ്ൻസിനെതിരായ മത്സരത്തിൽ 31 റൺസിനായിരുന്നു ഹീറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത് ഹീറ്റ് ഉയർത്തിയ 213 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഹൊബാർട് ഹറികെയ്ൻസിന് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 181 റൺസ് നേടാനെ സാധിച്ചുള്ളൂ. 14 പന്തിൽ 28 റൺസ് നേടിയ ജോർജ് ബെയ്ലിയും 13 പന്തിൽ 27 റൺസ് നേടിയ റോസ്റ്റൻ ചേസും മാത്രമേ ഹൊബാർട് നിരയിൽ തിളങ്ങിയുള്ളൂ. ഡേവിഡ് മില്ലർ 13 പന്തിൽ 23 റൺസ് നേടി പുറത്തായി. നേരത്തെ ആദ്യം ബാറ്റ്…

തകർത്തടിച്ച് ക്രിസ് ലിൻ, ബ്രിസ്ബേൻ ഹീറ്റിന് കൂറ്റൻ സ്കോർ

ബിഗ് ബാഷ് ലീഗിൽ ഹൊബാർട് ഹറികെയ്ൻസിനെതിരെ ബ്രിസ്ബേൻ ഹീറ്റിന് മികച്ച സ്കോർ. ക്യാപ്റ്റൻ ക്രിസ് ലിന്നിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ ഹീറ്റ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 212 റൺസ് നേടി. 55 പന്തിൽ 88 റൺസ് നേടി ക്രിസ് ലിൻ പുറത്താകാതെ നിന്നപ്പോൾ 36 പന്തിൽ 65 റൺസ് നേടിയ മാക്‌സ് ബ്രയന്റ്, 17 പന്തിൽ 30 റൺസ് നേടിയ മാറ്റ് റെൻഷോ, 8 പന്തിൽ 18 റൺസ് നേടിയ ബെൻ കട്ടിങ് എന്നിവർ മികച്ച പിന്തുണ നൽകി. ഹൊബാർടിന് വേണ്ടി മെറഡിത്, ഖൈസ് അഹമ്മദ്, ഡാർസി ഷോർട്ട് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

സെഞ്ചുറിയുമായി ലാബുഷെയ്ൻ ; സിഡ്‌നി ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയ മികച്ച സ്കോറിലേക്ക്. ഒന്നാം ദിനം കളി നിർത്തുമ്പോൾ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 283 റൺസ് നേടിയിട്ടുണ്ട്. 130 റൺസ് നേടിയ മാർനസ് ലാബുഷെയ്നും 22 റൺസ് നേടിയ മാത്യൂ വേഡുമാണ് ക്രീസിലുള്ളത്. 45 റൺസ് നേടിയ ഡേവിഡ് വാർണർ, 18 റൺസ് നേടിയ ജോ ബേൺസ്, 63 റൺസ് നേടിയ സ്റ്റീവ് സ്മിത്ത് എന്നിവരുടെ വിക്കറ്റാണ് ഓസ്‌ട്രേലിയക്ക് നഷ്ട്ടമായത്. ന്യൂസിലാൻഡിന് വേണ്ടി കോളിൻ ഡി ഗ്രാൻഡ്ഹോം രണ്ട് വിക്കറ്റും നെയ്ൽ വാഗ്നർ ഒരു വിക്കറ്റും നേടി. കെയ്ൻ…

പുതുവർഷത്തിലും ഫോം തുടർന്ന് ലെബുഷെയ്ൻ ; സിഡ്‌നി ടെസ്റ്റിൽ സെഞ്ചുറി

സിഡ്‌നി സ്റ്റേഡിയത്തിൽ നടക്കുന്ന ന്യുസിലാൻസിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ ലെബുഷെയ്നിന് സെഞ്ചുറി. 163 ആം പന്തിൽ ഫോറിലൂടെയാണ് 2020 ലെ ആദ്യ സെഞ്ചുറി ലെബുഷെയ്ൻ സ്വന്തം പേരിൽ കുറിച്ചത് . സിഡ്‌നി സ്റ്റേഡിയത്തിലെ ലെബുഷെയ്നിന്റെ ആദ്യ സെഞ്ചുറി കൂടിയാണിത് . ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 223 റൺസാണ്. സെഞ്ചുറിയുമായി ലെബുഷെയ്‌നും അർദ്ധ സെഞ്ചുറിയുമായി സ്മിത്തും ക്രീസിലുണ്ട് . വാർണർ ( 45) ബർന്സ് ( 18 ) എന്നിവരെയാണ് നഷ്ടമായത് . വാഗ്‌നറും ഗ്രാൻഡ്ഹോമും ഓരോ വിക്കറ്റ് വീതം നേടി.

ദ്രാവിഡിന് പഠിക്കുകയാണോ !! 39 ആം പന്തിൽ ആദ്യ റൺസ് നേടി സ്മിത്ത് ; കയ്യടിച്ചും ആർപ്പുവിളിയുമായി ആരാധകർ ; വീഡിയോ

സ്റ്റീവ് സ്മിത്ത് ആദ്യ റൺസ് നേടാൻ പാടുപെടുന്നത് പതിവ് കാഴ്ചയല്ല. ഏത് ബോളിങ് നിരയ്ക്കെതിരെയും കൂളായാണ് സ്മിത്ത് ബാറ്റ് വീശുന്നത് . എന്നാൽ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയ്‌ക്കും ന്യൂസിലൻഡിനുമിടയിൽ നടന്ന് കൊണ്ടിരിക്കുന്ന മൂന്നാം ടെസ്റ്റിൽ, വാഗ്‌നർ അടങ്ങുന്ന കിവിസിന്റെ മികച്ച ബോളിങ് നിരയെ നേരിടാൻ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കണ്ടത്.ക്രീസിൽ ഇറങ്ങി 45 മിനിറ്റിനുശേഷമാണ് 39 ആം പന്തിൽ സ്മിത്ത് ആദ്യ റൺസ് നേടിയത്. സ്മിത്ത് മാത്രമല്ല, എസ്‌സി‌ജി കാണികളും ആകാംക്ഷയിലായിരുന്നു. സ്മിത്ത് ആദ്യ റൺസ് നേടിയതോടെ കാണികളും…

ഷെയ്ൻ വോണിന്റെ നിർദ്ദേശം തള്ളി നേഥൻ ലയൺ

സിഡ്‌നിയിൽ നടക്കുന്ന ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ സീനിയർ താരം നേഥൻ ലയണിന് വിശ്രമം നൽകി യുവ സ്പിന്നർ മിച്ചൽ സ്വെപ്സണിന് അവസരം നൽകണമെന്ന മുൻ താരം ഷെയ്ൻ വോണിന്റെ നിർദ്ദേശത്തെ തള്ളി നേഥൻ ലയൺ. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും വിജയം നേടി പരമ്പര നേരത്തെ ഓസ്‌ട്രേലിയ സ്വന്തമാക്കിയതിനാൽ സ്വെപ്സണിന്റെ അരങ്ങേറ്റത്തിനായി സിഡ്നിയിൽ നടക്കുന്ന മൂന്നാം മത്സരത്തിൽ ലയണിന് വിശ്രമം അനുവദിക്കണമെന്നായിരുന്നു വോൺ അഭിപ്രായപെട്ടത്. അതിനൊപ്പം തന്നെ ഒരു ബാറ്റ്സ്മാനെ ഒഴിവാക്കി അഞ്ച് ബൗളർമാരെ ആദ്യ…

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിൽ നിന്നും സീൻ അബോട്ട് പുറത്ത് ; പകരക്കാരനായി ഡാർസി ഷോർട്ട്

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിൽ നിന്നും ഓൾറൗണ്ടർ സീൻ അബോട്ട് പുറത്ത്. ഇടംകയ്യൻ ബാറ്റ്സ്മാൻ ഡാർസി ഷോർട്ട് സീൻ അബോട്ടിന് പകരക്കാരനായി ടീമിലിടം നേടി. അഞ്ച് വർഷങ്ങൾക്ക് ശേഷം ഏകദിന ടീമിൽ തിരിച്ചെത്തിയ അബോട്ട് ബിഗ് ബാഷ് ലീഗിൽ സിഡ്നി തണ്ടറിനെതിരായ മത്സരത്തിനിടെയാണ് പരിക്കിന്റെ പിടിയിലായത്. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ജനുവരി 14 ന് മുംബൈയിലാണ് ആരംഭിക്കുന്നത്. ഓസ്‌ട്രേലിയൻ ടീം ; ആരോൺ ഫിഞ്ച് (c), ആഷ്ടൺ അഗർ, അലക്സ് കാരി (wk), പാറ്റ് കമ്മിൻസ് , പീറ്റർ ഹാൻഡ്‌സ്കോമ്പ്, ജോഷ് ഹേസൽവുഡ്, മാർനസ് ലാബുഷെയ്ൻ,…

ഐസിസി ടെസ്റ്റ് റാങ്കിങ് ; പുജാരയെ പിന്നിലാക്കി ലാബുഷെയ്ൻ

ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യൻ ബാറ്റ്സ്മാൻ ചേതേശ്വർ പുജാരയെ പിന്നിലാക്കി നാലാം സ്ഥാനത്തെത്തി ഓസ്‌ട്രേലിയൻ യുവതാരം മാർനസ് ലാബുഷെയ്ൻ. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഒന്നാം സ്ഥാനം നിലനിർത്തി. സ്റ്റീവ് സ്മിത്തും കെയ്ൻ വില്യംസനുമാണ് റാങ്കിങിൽ കോഹ്ലിക്ക് പുറകിലുള്ളത്. ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ ഏഴാം സ്ഥാനത്തെത്തിയപ്പോൾ ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം കാഴ്ച്ചവെച്ച സൗത്താഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡീകോക്ക് എട്ട് സ്ഥാനങ്ങൾ മെച്ചപെടുത്തി പത്താം സ്ഥാനത്തെത്തി. https://twitter.com/ICC/status/1211565762063691778?s=19…

ഹെയ്ഡന് മങ്കൂസ് ബാറ്റെങ്കിൽ റാഷിദ് ഖാന് ക്യാമൽ ബാറ്റ്

ബിഗ് ബാഷ് ലീഗിലെ മെൽബൺ റെനഗേഡ്സും അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സും തമ്മിൽ നടന്ന മത്സരത്തിൽ പുതുതായി ഡിസൈൽ ചെയ്ത ക്യാമൽ ബാറ്റുമായി അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന്റെ അഫ്ഗാൻ താരം റാഷിദ് ഖാൻ. സാധാരണ ബാറ്റുകളിൽ നിന്നും വ്യത്യസ്തമായി ഒട്ടകത്തിന്റെ മുതുകിനോട് സമാനമായ രീതിയിലാണ് റാഷിദ് ഖാന്റെ പുതിയ ബാറ്റിന്റെ മുകൾഭാഗം ഡിസൈൻ ചെയ്തിരിക്കുന്നത്. പുതിയ ബാറ്റിൽ തകർപ്പൻ പ്രകടനമാണ് റാഷിദ് ഖാൻ കാഴ്ച്ചവെച്ചത്. 16 പന്തിൽ രണ്ട് ഫോറും രണ്ട് സിക്സുമടക്കം 25 റൺസ് നേടിയ റാഷിദ് ഖാൻ ബൗളിങിൽ നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി ടീമിനെ…

ഈ ദശകത്തിലെ ടി20 ടീമിനെ വിസ്ഡൻ പ്രഖ്യാപിച്ചു ; കോഹ്ലിയും ബുംറയും ടീമിൽ, ക്യാപ്റ്റൻ ഈ താരം

ഈ ദശാബ്ദത്തിലെ ടി20 ടീമിനെ വിസ്ഡൻ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ടി20 മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ടീമിലെ ക്യാപ്റ്റൻ ഓസ്‌ട്രേലിയൻ താരം ആരോൺ ഫിഞ്ചാണ്. രോഹിത് ശർമ്മയ്ക്കും എം എസ് ധോണിയ്ക്കും ടീമിലിടം നേടാൻ സാധിച്ചില്ല. വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയുമാണ് ടീമിലിടം നേടിയ ഇന്ത്യൻ താരങ്ങൾ. ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോസ് ബട്ട്ലറാണ് ടീമിലെ വിക്കറ്റ് കീപ്പറും ഫിനിഷറും. ക്യാപ്റ്റൻ ആരോൺ ഫിഞ്ചും ന്യൂസിലാൻഡ് ബാറ്റ്സ്മാൻ കോളിൻ മൺറോയുമാണ് ഓപ്പണിങ് ബാറ്റ്സ്മാന്മാർ. ഓൾ റൗണ്ടർമാരായി ഓസ്‌ട്രേലിയൻ താരങ്ങളായ ഷെയ്ൻ…

ഇതെന്തൊരു അമ്പയറിങ് ; വിക്കറ്റ് നൽകാൻ കൈയ്യുത്തി എന്നാൽ പിന്നീട് സംഭവിച്ചത് ; വീഡിയോ കാണാം

രസകരവും ഒപ്പം നാടകീയതയും നിറഞ്ഞ അമ്പയറിങിന് വേദിയായി ബിഗ് ബാഷ് ലീഗിലെ മെൽബൺ റെനഗേഡ്സ് അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് മത്സരം. മത്സരത്തിൽ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് താരം റാഷിദ് ഖാൻ എറിഞ്ഞ 17 ആം ഓവറിലാണ് രസകരമായ സംഭവം അരങ്ങേറിയത്. ഓവറിൽ റാഷിദ് ഖാൻ എറിഞ്ഞ രണ്ടാം പന്ത് ബാറ്റ്സ്മാനായ വെബ്സ്റ്ററുടെ പാഡിൽ തട്ടുകയും വിക്കറ്റിനായി റാഷിദ് ഖാൻ അപ്പീൽ ചെയ്യുകയും ചെയ്യുന്നു. ഉടനെ അമ്പയർ ഗ്രെഗ് ഡേവിഡ്സൺ വിക്കറ്റ് വിധിക്കാൻ കൈയ്യുയർത്തുകയും എന്നാൽ പാതിയിൽ തന്റെ മൂക്ക് ചൊറിയുകയും ചെയ്തു. എന്നാൽ അമ്പയർ കയ്യുയർത്തിയപ്പോൾ തന്നെ സെലിബ്രേഷൻ…

തുടർപരാജയങ്ങൾക്കൊടുവിൽ സൗത്താഫ്രിക്കയ്ക്ക് വിജയം ; ഇംഗ്ലണ്ടിനെ തകർത്തത് 107 റൺസിന്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ സൗത്താഫ്രിക്കയ്ക്ക് 107 റൺസിന്റെ തകർപ്പൻ വിജയം. 376 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് 268 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. തുടർച്ചയായി അഞ്ച് പരാജയങ്ങൾക്ക് ശേഷമുള്ള സൗത്താഫ്രിക്കയുടെ ആദ്യ വിജയമാണിത്. നാല് വിക്കറ്റ് വീഴ്ത്തിയ കഗിസോ റബാഡയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആൻറിച് നോർട്ജേയുമാണ് ഇംഗ്ലണ്ടിനെ തകർത്തത്. കേശവ് മഹാരാജ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. 84 റൺസ് നേടിയ റോറി ബേൺസും, 48 റൺസ് നേടിയ ക്യാപ്റ്റൻ ജോ…

2019 സ്വന്തം പേരിലാക്കി കമ്മിൻസ് ; വീഴ്ത്തിയത് 99 വിക്കറ്റ്

തകർപ്പൻ പ്രകടനമാണ് ഓസ്‌ട്രേലിയക്ക് വേണ്ടി ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഈ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ 99 വിക്കറ്റുകളാണ്‌ ഈ ഓസ്‌ട്രേലിയൻ പേസർ വീഴ്ത്തിയത്. ഈ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ബൗളറും കമ്മിൻസ് തന്നെ. 77 വിക്കറ്റുകൾ നേടിയ സഹതാരം മിച്ചൽ സ്റ്റാർക്കും, ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമിയുമാണ് വിക്കറ്റ് വേട്ടയിൽ കമ്മിൻസിന് പുറകിലുള്ളത്. 56 വിക്കറ്റുകൾ വീതം നേടിയ നേഥൻ ലയണും റാഷിദ് ഖാനുമാണ് ഈ വർഷം ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ സ്പിന്നർമാർ.…

റാഷിദ് ഖാന്റെ ഓൾ റൗണ്ടർ മികവിൽ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് തകർപ്പൻ വിജയം

റാഷിദ് ഖാന്റെ ഓൾറൗണ്ടർ മികവിൽ മെൽബൺ റെനഗേഡ്സിനെതിരെ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് 18 റൺസിന്റെ വിജയം. മത്സരത്തിൽ അഡ്ലെയ്ഡ് ഉയർത്തിയ 156 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന റെനഗേഡ്സിന് നിശ്‌ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 137 റൺസ് നേടാനെ സാധിച്ചുള്ളൂ. 39 പന്തിൽ 50 റൺസ് നേടിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ചും 26 പന്തിൽ 37 റൺസ് നേടിയ വെബ്സ്റ്ററും മാത്രമാണ് മെൽബൺ നിരയിൽ അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. സ്‌ട്രൈക്കേഴ്‌സിന് വേണ്ടി റാഷിദ് ഖാൻ, വെസ് അഗർ, കാമെറോൻ വാലന്റെ എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ ആദ്യം…