Skip to content

Bangladesh

കിട്ടിയ അവസരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ഇഷാൻ കിഷൻ, പതിവ് തുടർന്ന് ശിഖാർ ധവാൻ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യയുടെ യുവ ഓപ്പണർ ഇഷാൻ കിഷൻ. ആദ്യ രണ്ട് മത്സരങ്ങളിലും പുറത്തിരിക്കേണ്ടി വന്ന ഇഷാൻ കിഷൻ പരിക്കേറ്റ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പകരക്കാരനായാണ് മൂന്നാം മത്സരത്തിൽ പ്ലേയിങ് ഇലവനിൽ ഇടം പിടിച്ചത്.… Read More »കിട്ടിയ അവസരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ഇഷാൻ കിഷൻ, പതിവ് തുടർന്ന് ശിഖാർ ധവാൻ

ബംഗ്ലാദേശിനെതിരായ തോൽവി, ഇന്ത്യൻ താരങ്ങളിൽ വിശദീകരണം തേടാനൊരുങ്ങി ബിസിസിഐ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ തോൽവിയ്ക്ക് പുറകെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിൽ നിന്നും വിശദീകരണം തേടാനൊരുങ്ങി ബിസിസിഐ. റിപ്പോർട്ടുകൾ പ്രകാരം ബംഗ്ലാദേശ് പര്യടനത്തിന് ശേഷം ക്യാപ്റ്റനും കോച്ചും ഒപ്പം സീനിയർ താരങ്ങൾക്കൊപ്പം ബിസിസിഐ കൂടികാഴ്ച നടത്തും.… Read More »ബംഗ്ലാദേശിനെതിരായ തോൽവി, ഇന്ത്യൻ താരങ്ങളിൽ വിശദീകരണം തേടാനൊരുങ്ങി ബിസിസിഐ

രോഹിത് ശർമ്മ ഇന്ത്യയിലേക്ക് തിരിക്കും, പരിക്കിൽ അപ്ഡേറ്റുമായി രാഹുൽ ദ്രാവിഡ്, മറ്റു രണ്ട് താരങ്ങൾ കൂടെ പരമ്പരയിൽ നിന്നും പുറത്ത്

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പരിക്കിൽ അപ്ഡേറ്റുമായി ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റ രോഹിത് ശർമ്മ മൂന്നാം മത്സരത്തിൽ കളിക്കില്ലെന്ന് പ്രസ്സ് കോൺഫ്രൻസിൽ രാഹുൽ ദ്രാവിഡ് വ്യക്തമാക്കി. രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റ രോഹിത് ശർമ്മ ഇന്ത്യയ്ക്ക് വേണ്ടി… Read More »രോഹിത് ശർമ്മ ഇന്ത്യയിലേക്ക് തിരിക്കും, പരിക്കിൽ അപ്ഡേറ്റുമായി രാഹുൽ ദ്രാവിഡ്, മറ്റു രണ്ട് താരങ്ങൾ കൂടെ പരമ്പരയിൽ നിന്നും പുറത്ത്

ക്രിസ് ഗെയ്ലിന് ശേഷം ഇതാദ്യം, ചരിത്രനേട്ടം കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ പരാജയപെട്ടുവെങ്കിലും മികച്ച പോരാട്ടവീര്യമാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. പരിക്കേറ്റ വിരലുമായി ബാറ്റിങിനിറങ്ങിയ ഹിറ്റ്മാൻ അവസാന പന്ത് വരെ ഇന്ത്യയ്ക്കായി പോരാടി. മത്സരത്തിലെ പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ചരിത്ര റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഹിറ്റ്മാൻ. 28 പന്തിൽ… Read More »ക്രിസ് ഗെയ്ലിന് ശേഷം ഇതാദ്യം, ചരിത്രനേട്ടം കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഇന്ത്യയ്ക്ക് തിരിച്ചടിയായത് ആ മെയ്ഡൻ ഓവർ, പരാജയത്തിലും ഹൃദയം കീഴടക്കി ഹിറ്റ്മാൻ

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിലും പരാജയപെട്ടുകൊണ്ട് പരമ്പര കൈവിട്ടിരിക്കുകയാണ് ഇന്ത്യ. അവസാന പന്ത് വരെ നീണ്ട ആവേശപോരാട്ടത്തിനൊടുവിലാണ് മത്സരത്തിൽ ബംഗ്ലാദേശ് വിജയിച്ചത്. എന്നാൽ ഈ തോൽവിയിലും ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിൽ ബംഗ്ലാദേശ് ഇന്നിങ്സിലെ രണ്ടാം ഓവറിൽ ക്യാച്ച്… Read More »ഇന്ത്യയ്ക്ക് തിരിച്ചടിയായത് ആ മെയ്ഡൻ ഓവർ, പരാജയത്തിലും ഹൃദയം കീഴടക്കി ഹിറ്റ്മാൻ

രോഹിത് ശർമ്മയുടെ പോരാട്ടവും രക്ഷിച്ചില്ല, രണ്ടാം ഏകദിനത്തിലും പരാജയം ഏറ്റുവാങ്ങി ഇന്ത്യ

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ആവേശവിജയം കുറിച്ച് ബംഗ്ലാദേശ്. മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ 2-0 ന് ബംഗ്ലാദേശ് സ്വന്തമാക്കി. ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റൻ രോഹിത് ശർമ്മ പരിക്കേറ്റിട്ടും പോരാട്ടവീര്യം കാഴ്ച്ചവെച്ചുവെങ്കിലും അവസാന… Read More »രോഹിത് ശർമ്മയുടെ പോരാട്ടവും രക്ഷിച്ചില്ല, രണ്ടാം ഏകദിനത്തിലും പരാജയം ഏറ്റുവാങ്ങി ഇന്ത്യ

കഴിഞ്ഞ മൂന്ന് വർഷം നേടിയത് ഒരേയൊരു സെഞ്ചുറി, ഇന്ത്യൻ ടോപ്പ് ത്രീയുടെ അധഃപതനം ചൂണ്ടികാട്ടി സോഷ്യൽ മീഡിയ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ച്ചവെച്ചിരിക്കുകയാണ് ഇന്ത്യൻ ടീമിൻ്റെ മുൻനിര. രോഹിത് ശർമ്മയ്ക്ക് പരിക്കായതിനാൽ ധവാനൊപ്പം ഓപ്പണറായി ഇറങ്ങിയ കോഹ്ലിയ്ക്കും പതിവ് പോലെ ധവാനും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങാനായില്ല. മറ്റൊരു നിരാശപെടുത്തുന്ന പ്രകടനത്തോടെ ഇന്ത്യൻ ടോപ്പ് ത്രീയുടെ… Read More »കഴിഞ്ഞ മൂന്ന് വർഷം നേടിയത് ഒരേയൊരു സെഞ്ചുറി, ഇന്ത്യൻ ടോപ്പ് ത്രീയുടെ അധഃപതനം ചൂണ്ടികാട്ടി സോഷ്യൽ മീഡിയ

ഇന്ത്യയ്ക്കെതിരായ തകർപ്പൻ സെഞ്ചുറി, ഏകദിന ക്രിക്കറ്റിൽ അപൂർവ്വ റെക്കോർഡ് കുറിച്ച് മെഹിദി ഹസൻ

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ബംഗ്ലാദേശ് ഓൾ റൗണ്ടർ മെഹിദി ഹസൻ കാഴ്ച്ചവെച്ചത്. എട്ടാമനായി ക്രീസിലെത്തി സെഞ്ചുറി നേടിയ താരത്തിൻ്റെ മികവിലാണ് മികച്ച സ്കോർ ബംഗ്ലാദേശ് നേടിയത്. ഈ സെഞ്ചുറിയോടെ ഏകദിന ക്രിക്കറ്റിൽ അപൂർവ്വ റെക്കോർഡ് താരം സ്വന്തമാക്കി. 69… Read More »ഇന്ത്യയ്ക്കെതിരായ തകർപ്പൻ സെഞ്ചുറി, ഏകദിന ക്രിക്കറ്റിൽ അപൂർവ്വ റെക്കോർഡ് കുറിച്ച് മെഹിദി ഹസൻ

മെഹിദി ഹസൻ്റെ പോരാട്ടവീര്യത്തിന് മുൻപിൽ മറുപടിയില്ലാതെ ഇന്ത്യൻ ബൗളർമാർ, തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം മികച്ച സ്കോർ നേടി ബംഗ്ലാദേശ്

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ മികച്ച സ്കോർ കുറിച്ച് ആതിഥേയരായ ബംഗ്ലാദേശ്. തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷമാണ് കഴിഞ്ഞ മത്സരത്തിലെ ഹീറോയായ മെഹിദി ഹസൻ്റെ സെഞ്ചുറി മികവിൽ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 271 റൺസ് നേടിയത്. കഴിഞ്ഞ… Read More »മെഹിദി ഹസൻ്റെ പോരാട്ടവീര്യത്തിന് മുൻപിൽ മറുപടിയില്ലാതെ ഇന്ത്യൻ ബൗളർമാർ, തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം മികച്ച സ്കോർ നേടി ബംഗ്ലാദേശ്

ജമ്മു എക്സ്പ്രസ്സ്, തീപാറും പന്തിലൂടെ സ്റ്റമ്പ് പറപ്പിച്ച് ഉമ്രാൻ മാലിക്ക്, വീഡിയോ

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ കുൽദീപ് സെനിന് പകരക്കാരനായെത്തി തൻ്റെ വേഗതയിലൂടെ ബാറ്റ്സ്മാന്മാരെ വിറപ്പിച്ച് ഇന്ത്യൻ യുവപേസർ ഉമ്രാൻ മാലിക്ക്. ആദ്യ ഓവറിൽ തന്നെ ഷാക്കിബ് അൽ ഹസനെ വേഗത കൊണ്ട വിറപ്പിച്ച ഉമ്രാൻ തൻ്റെ രണ്ടാം ഓവറിലെ ആദ്യ പന്തിൽ ഹൊസൈൻ… Read More »ജമ്മു എക്സ്പ്രസ്സ്, തീപാറും പന്തിലൂടെ സ്റ്റമ്പ് പറപ്പിച്ച് ഉമ്രാൻ മാലിക്ക്, വീഡിയോ

ക്യാച്ച് എടുക്കാനുള്ള ശ്രമത്തിനിടെ രോഹിത് ശർമ്മയ്ക്ക് പരിക്ക്, ഇന്ത്യൻ ടീമിൽ ആശങ്ക, പുതിയ റിപ്പോർട്ടുകൾ പുറത്ത്

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പരിക്ക്. മത്സരത്തിൽ ക്യാച്ച് എടുക്കനുള്ള ശ്രമത്തനിടെയാണ് ഇന്ത്യൻ ക്യാപ്റ്റന് പരിക്ക് പറ്റിയത്. മൊഹമ്മദ് സിറാജ് എറിഞ്ഞ രണ്ടാം ഓവറിലായിരുന്നു രോഹിത് ശർമ്മയ്ക്ക് പരിക്ക് പറ്റിയത്. ഓവറിലെ നാലാം ഡെലിവറി… Read More »ക്യാച്ച് എടുക്കാനുള്ള ശ്രമത്തിനിടെ രോഹിത് ശർമ്മയ്ക്ക് പരിക്ക്, ഇന്ത്യൻ ടീമിൽ ആശങ്ക, പുതിയ റിപ്പോർട്ടുകൾ പുറത്ത്

പിന്തുണയ്ക്ക് നന്ദി, ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് വേണ്ടി ഫാൻസ് ഗ്രൂപ്പുമായി അർജൻ്റീനക്കാർ

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ ബംഗ്ലാദേശിൻ്റെ വിജയം ആഘോഷിച്ച് അർജൻ്റീന ആരാധകരും. ആദ്യം ഞെട്ടൽ തോന്നുമെങ്കിലും രാജ്യത്തിൻ്റെ അതിർവരമ്പുകൾക്ക് സ്പോർട്സിൽ സ്ഥാനമില്ലെന്ന് തെളിയിക്കുന്നതായി ഒരു കൂട്ടം അർജൻ്റീന ആരാധകരുടെ ഈ പ്രവൃത്തി. വലിയ പിന്തുണയാണ് ഫിഫ ലോകകപ്പിൽ അർജൻ്റീനയ്ക്ക് ബംഗ്ലാദേശിൽ… Read More »പിന്തുണയ്ക്ക് നന്ദി, ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് വേണ്ടി ഫാൻസ് ഗ്രൂപ്പുമായി അർജൻ്റീനക്കാർ

ടീമിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപെട്ടത് റിഷഭ് പന്ത് തന്നെ, റിപ്പോർട്ടുകൾ പുറത്ത്

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ നിന്നും വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ ഒഴിവാക്കിയത് പന്ത് തന്നെ ആവശ്യപ്പെട്ട പ്രകാരമാണെന്ന് റിപ്പോർട്ടുകൾ. മത്സരശേഷം പന്തിനെ പരമ്പരയിൽ നിന്നും ഒഴിവാക്കിയതിനെ കുറിച്ചുള്ള ചോദ്യത്തിൽ നിന്നും ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ ഒഴിഞ്ഞുമാറിയിരുന്നു. പന്തിനെ… Read More »ടീമിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപെട്ടത് റിഷഭ് പന്ത് തന്നെ, റിപ്പോർട്ടുകൾ പുറത്ത്

വിക്കറ്റ് കീപ്പറാകുവാൻ തയ്യാറായിരിക്കാൻ ടീം മാനേജ്മെൻ്റ് എല്ലായ്പ്പോഴും എന്നോട് ആവശ്യപെട്ടിരുന്നു, കെ എൽ രാഹുൽ

വൈറ്റ് ബോൾ ക്രിക്കറ്റിൽ വിക്കറ്റ് കീപ്പറാകുവാൻ തയ്യാറായിരിക്കാൻ ടീം മാനേജ്മെൻ്റ് എല്ലായ്പ്പോഴും തന്നോട് ആവശ്യപെട്ടിരുന്നുവെന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കൂടിയായ കെ എൽ രാഹുൽ. റിഷഭ് പന്ത് പരമ്പരയിൽ നിന്നും പുറത്തായതോടെ കെ എൽ രാഹുലായിരുന്നു ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയുടെ… Read More »വിക്കറ്റ് കീപ്പറാകുവാൻ തയ്യാറായിരിക്കാൻ ടീം മാനേജ്മെൻ്റ് എല്ലായ്പ്പോഴും എന്നോട് ആവശ്യപെട്ടിരുന്നു, കെ എൽ രാഹുൽ

ഇന്ത്യയുടെ തോൽവിയോടെ രോഹിത് ശർമ്മയെ തേടിയെത്തിയത് നാണകേടിൻ്റെ റെക്കോർഡ്

ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിലെ തോൽവിയോടെ നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ധാക്കയിൽ നടന്ന മത്സരത്തിൽ ഒരു വിക്കറ്റിൻ്റെ ത്രസിപ്പിക്കുന്ന വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. ഏകദിനത്തിൽ നീണ്ട 7 വർഷങ്ങൾക്ക് ശേഷമാണ് ബംഗ്ലാദേശ് ഇന്ത്യയെ പരാജയപെടുത്തുന്നത്. മത്സരത്തിലെ തോൽവിയോടെ… Read More »ഇന്ത്യയുടെ തോൽവിയോടെ രോഹിത് ശർമ്മയെ തേടിയെത്തിയത് നാണകേടിൻ്റെ റെക്കോർഡ്

നീണ്ട 7 വർഷങ്ങൾക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ ഇന്ത്യയെ തോൽപ്പിച്ച് ബംഗ്ലാദേശ്

ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് കുറിച്ചത്. ഒരു ഘട്ടത്തിൽ കൈവിട്ട മത്സരത്തിൽ പത്താം വിക്കറ്റിലെ കൂട്ടുകെട്ടിലൂടെയാണ് ബംഗ്ലാദേശ് തിരിച്ചുപിടിച്ചത്. ഇതോടെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയ്ക്കെതിരെ ഏകദിന ക്രിക്കറ്റിൽ വിജയം കുറിച്ചിരിക്കുകയാണ് ബംഗ്ലാദേശ്. ഇതിന് മുൻപ്… Read More »നീണ്ട 7 വർഷങ്ങൾക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ ഇന്ത്യയെ തോൽപ്പിച്ച് ബംഗ്ലാദേശ്

ഹീറോയായി മെഹദി ഹസൻ, ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ ആവേശവിജയം കുറിച്ച് ബംഗ്ലാദേശ്

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ബംഗ്ലാദേശിന് ത്രസിപ്പിക്കുന്ന വിജയം. മെഹിദി ഹസൻ്റെ ഒറ്റയാൾ പോരാട്ടമികവിലാണ് ആവേശവിജയം ബംഗ്ലാദേശ് കുറിച്ചത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 187 റൺസിൻ്റെ വിജയലക്ഷ്യം 46 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ ബംഗ്ളാദേശ് മറികടന്നു. ഒരു… Read More »ഹീറോയായി മെഹദി ഹസൻ, ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ ആവേശവിജയം കുറിച്ച് ബംഗ്ലാദേശ്

5 വിക്കറ്റുകൾ വീഴ്ത്തി ഷാക്കിബ്, ആദ്യ ഏകദിനത്തിൽ തകർന്നടിഞ്ഞ് ഇന്ത്യ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ നിരാശപെടുത്തുന്ന പ്രകടനവുമായി ഇന്ത്യ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 41.2 ഓവറിൽ 186 റൺസ് നേടുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടീം ടോട്ടലാണിത്. ബാറ്റിങ് ദുഷ്കരമായ… Read More »5 വിക്കറ്റുകൾ വീഴ്ത്തി ഷാക്കിബ്, ആദ്യ ഏകദിനത്തിൽ തകർന്നടിഞ്ഞ് ഇന്ത്യ

ഏകദിന പരമ്പരയിൽ നിന്നും റിഷഭ് പന്തിനെ റിലീസ് ചെയ്ത് ബിസിസിഐ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ നിന്നും മോശം ഫോമിലുള്ള റിഷഭ് പന്തിനെ റിലീസ് ചെയ്ത് ഇന്ത്യ. മെഡിക്കൽ ടീമിൻ്റെ നിർദ്ദേശപ്രകാരമാണ് വിക്കറ്റ് കീപ്പറായ പന്തിനെ ഇന്ത്യ ടീമിൽ നിന്നും ഒഴിവാക്കിയത്. ന്യൂസിലൻഡ് പര്യടനത്തിലെ അവസാന മത്സരത്തിൽ റിഷഭ് പന്ത് പരിക്കിൻ്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നു.… Read More »ഏകദിന പരമ്പരയിൽ നിന്നും റിഷഭ് പന്തിനെ റിലീസ് ചെയ്ത് ബിസിസിഐ

ബംഗ്ലാദേശിനെ എറിഞ്ഞുവീഴ്ത്തി ജഡേജയുടെ പകരക്കാരൻ, ഇന്ത്യ എ യ്‌ക്ക് മികച്ച തുടക്കം

ബംഗ്ലാദേശ് എ യ്ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ എ യ്ക്ക് മികച്ച തുടക്കം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് എ യെ 112 റൺസിൽ ഇന്ത്യ എ ചുരുക്കികെട്ടി. മറുപടി ബാറ്റിങിൽ ആദ്യ ദിനം കളി നിർത്തുമ്പോൾ ഇന്ത്യ… Read More »ബംഗ്ലാദേശിനെ എറിഞ്ഞുവീഴ്ത്തി ജഡേജയുടെ പകരക്കാരൻ, ഇന്ത്യ എ യ്‌ക്ക് മികച്ച തുടക്കം

നാല് വിക്കറ്റുകൾ വീഴ്ത്തി ടസ്കിൻ അഹമ്മദ്, ബംഗ്ലാദേശിന് വിജയതുടക്കം

ഐസിസി ടി20 ലോകകപ്പിൽ ബംഗ്ലാദേശിന് വിജയതുടക്കം. സൂപ്പർ 12 പോരാട്ടത്തിൽ നെതർലൻഡ്സിനെതിരെ 9 റൺസിൻ്റെ വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 146 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സിന് നിശ്ചിത 20 ഓവറിൽ 135 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും… Read More »നാല് വിക്കറ്റുകൾ വീഴ്ത്തി ടസ്കിൻ അഹമ്മദ്, ബംഗ്ലാദേശിന് വിജയതുടക്കം

ഹാവൂ രക്ഷപെട്ടു, യു എ ഇ യ്ക്കെതിരെ കഷ്ടിച്ച് രക്ഷപ്പെട്ട് ബംഗ്ലാദേശ്, വിജയിച്ചത് 7 റൺസിന്

യു എ ഇയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ കഷ്ടിച്ച് വിജയിച്ച് ബംഗ്ലാ കടുവുകൾ. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 7 റൺസിനാണ് ബംഗ്ലാദേശ് വിജയിച്ചത്. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 159 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന യു എ ഇയ്ക്ക്… Read More »ഹാവൂ രക്ഷപെട്ടു, യു എ ഇ യ്ക്കെതിരെ കഷ്ടിച്ച് രക്ഷപ്പെട്ട് ബംഗ്ലാദേശ്, വിജയിച്ചത് 7 റൺസിന്

ബംഗ്ലാദേശിനെതിരെ ആവേശവിജയം, ശ്രീലങ്ക സൂപ്പർ ഫോറിലേക്ക്, ബംഗ്ലാദേശ് പുറത്ത്

ഏഷ്യ കപ്പിലെ ജീവന്മരണ പോരാട്ടത്തിൽ ബംഗ്ലാദേശിനെ തകർത്ത് സൂപ്പർ ഫോറിലേക്ക് യോഗ്യത നേടി ശ്രീലങ്ക. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 184 റൺസിൻ്റെ വിജയലക്ഷ്യം 19.2 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക മറികടന്നു. 37 പന്തിൽ 4 ഫോറും 3 സിക്സും… Read More »ബംഗ്ലാദേശിനെതിരെ ആവേശവിജയം, ശ്രീലങ്ക സൂപ്പർ ഫോറിലേക്ക്, ബംഗ്ലാദേശ് പുറത്ത്

ടി20 ക്രിക്കറ്റിൽ തകർപ്പൻ നേട്ടത്തിൽ ഡ്വെയ്ൻ ബ്രാവോയ്ക്കൊപ്പം സ്ഥാനം പിടിച്ച് ഷാക്കിബ് അൽ ഹസൻ

ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ. ഏഷ്യ കപ്പിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലാണ് ഈ തകർപ്പൻ റെക്കോർഡ് ഷാക്കിബ് സ്വന്തമാക്കിയത്. ശ്രീലങ്കയ്ക്കെതിരായ നിർണായക മത്സരത്തിൽ 22 പന്തിൽ 24 റൺസ് നേടിയാണ് ഷാക്കിബ് അൽ ഹസൻ… Read More »ടി20 ക്രിക്കറ്റിൽ തകർപ്പൻ നേട്ടത്തിൽ ഡ്വെയ്ൻ ബ്രാവോയ്ക്കൊപ്പം സ്ഥാനം പിടിച്ച് ഷാക്കിബ് അൽ ഹസൻ

ബംഗ്ലാദേശിനെതിരെയും തകർപ്പൻ വിജയം, സൂപ്പർ ഫോറിലേക്ക് യോഗ്യത നേടി അഫ്ഗാനിസ്ഥാൻ

ഏഷ്യ കപ്പിൽ ബംഗ്ലാദേശിനെ തകർത്ത് സൂപ്പർ ഫോറിലേക്ക് യോഗ്യത നേടി അഫ്ഗാനിസ്ഥാൻ. ഷാർജയിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനാണ് അഫ്ഗാൻ ബംഗ്ലാദേശിനെ പരാജയപെടുത്തിയത്. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 128 റൺസിൻ്റെ വിജയലക്ഷ്യം 18.3 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടത്തിൽ അഫ്ഗാനിസ്ഥാൻ… Read More »ബംഗ്ലാദേശിനെതിരെയും തകർപ്പൻ വിജയം, സൂപ്പർ ഫോറിലേക്ക് യോഗ്യത നേടി അഫ്ഗാനിസ്ഥാൻ

തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടി റാസ, പിന്തുണ നൽകി ചകബ്വ, തകർപ്പൻ വിജയത്തോടെ ഏകദിന പരമ്പര സ്വന്തമാക്കി സിംബാബ്‌വെ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം നേടി സിംബാബ്‌വെ. രണ്ടാം ഏകദിനത്തിൽ അഞ്ച് വിക്കറ്റിൻ്റെ തകർപ്പൻ വിജയമാണ് ആതിഥേയരായ സിംബാബ്‌വെ നേടിയത്. വിജയത്തോടെ ഏകദിന പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ 2-0 ന് സിംബാബ്‌വെ സ്വന്തമാക്കി. തുടർച്ചയായ… Read More »തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടി റാസ, പിന്തുണ നൽകി ചകബ്വ, തകർപ്പൻ വിജയത്തോടെ ഏകദിന പരമ്പര സ്വന്തമാക്കി സിംബാബ്‌വെ

തകർപ്പൻ സെഞ്ചുറിയുമായി സിക്കന്ദർ റാസ, ആദ്യ ഏകദിനത്തിൽ ബംഗ്ലാദേശിനെതിരെ സിംബാബ്‌വെയ്‌ക്ക് തകർപ്പൻ വിജയം

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ സിംബാബ്‌വെയ്ക്ക് 5 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 304 റൺസിൻ്റെ വിജയലക്ഷ്യം 48.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ സിംബാബ്‌വെ മറികടന്നു. സെഞ്ചുറി നേടിയ സിക്കന്ദർ റാസയും ഇന്നസെൻ്റ് കൈയയുമാണ്… Read More »തകർപ്പൻ സെഞ്ചുറിയുമായി സിക്കന്ദർ റാസ, ആദ്യ ഏകദിനത്തിൽ ബംഗ്ലാദേശിനെതിരെ സിംബാബ്‌വെയ്‌ക്ക് തകർപ്പൻ വിജയം

അവരോട് പരാജയപെടുമെന്ന് ഒരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ല, സിംബാബ്‌വെയ്ക്കെതിരായ തോൽവിയിൽ കളിക്കാരെ രൂക്ഷമായി വിമർശിച്ച് ബംഗ്ലാദേശ് ടീം ഡയറക്ടർ

സിംബാബ്‌വെയ്ക്കെതിരായ ടി20 പരമ്പരയിൽ പരാജയപെടുമെന്ന് താൻ ഒരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബംഗ്ലാദേശ് ടീം ഡയറക്ടർ ഖാലിദ് മഹ്മൂദ്. പരാജയത്തിൽ വളരെയേറെ നിരാശയുണ്ടെന്നും കളിക്കാർ വിജയിക്കാൻ വേണ്ടിയല്ല ടീമിൽ അവരുടെ സ്ഥാനം ഉറപ്പിക്കാൻ വേണ്ടിയാണ് കളിച്ചതെന്നും ടീം ഡയറക്ടർ വിമർശിച്ചു. ഇതാദ്യമായാണ് സിംബാബ്വെയോട്… Read More »അവരോട് പരാജയപെടുമെന്ന് ഒരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ല, സിംബാബ്‌വെയ്ക്കെതിരായ തോൽവിയിൽ കളിക്കാരെ രൂക്ഷമായി വിമർശിച്ച് ബംഗ്ലാദേശ് ടീം ഡയറക്ടർ

മൂന്നാം ടി20 യിലും ബംഗ്ലാദേശിനെ തകർത്ത് സിംബാബ്‌വെ, സ്വന്തമാക്കിയത് ചരിത്രവിജയം

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ ചരിത്രവിജയം കുറിച്ച് ആതിഥേയരായ സിംബാബ്‌വെ. പരമ്പരയിലെ മൂന്നാം മത്സരത്തിൽ ബംഗ്ലാദേശിനെ 10 റൺസിന് പരാജയപ്പെടുത്തിയ സിംബാബ്‌വെ പരമ്പര 2-1 ന് സ്വന്തമാക്കി. ഇതാദ്യമായാണ് ബംഗ്ലാദേശിനെതിരെ സിംബാബ്‌വെ ടി20 പരമ്പര വിജയിക്കുന്നത്. മത്സരത്തിൽ സിംബാബ്‌വെ ഉയർത്തിയ 157 റൺസിൻ്റെ… Read More »മൂന്നാം ടി20 യിലും ബംഗ്ലാദേശിനെ തകർത്ത് സിംബാബ്‌വെ, സ്വന്തമാക്കിയത് ചരിത്രവിജയം

5 സിക്സും ഫോറും, ഒരോവറിൽ 34 റൺസ് അടിച്ചുകൂട്ടി സിംബാബ്‌വെ താരം റയൻ ബേൾ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ബംഗ്ലാദേശിനെതിരെ ഒരോവറിൽ 34 റൺസ് അടിച്ചുകൂട്ടി സിംബാബ്‌വെ ബാറ്റ്സ്മാൻ റയാൻ ബേൾ. ഇരു ടീമുകളും തമ്മിലുള്ള മൂന്നാം ടി20 മത്സരത്തിലാണ് വെടിക്കെട്ട് ബാറ്റിങ് പ്രകടനം താരം പുറത്തെടുത്തത്. ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡും താരം സ്വന്തമാക്കി. നസുൻ… Read More »5 സിക്സും ഫോറും, ഒരോവറിൽ 34 റൺസ് അടിച്ചുകൂട്ടി സിംബാബ്‌വെ താരം റയൻ ബേൾ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്